ടെക്​ ലോകത്തെ വീണ്ടും ഞെട്ടിക്കാൻ ആപ്പിൾ; ഇക്കുറി സ്​മാർട്ട്​ റിങ്​

17:35 PM
18/10/2019
smart-ring

ടെക്​ ഭീമനായ ആപ്പിൾ സ്​മാർട്ട്​ റിങ്ങുകൾ വിപണിയിലെത്തിക്കുന്നു. റിങ്ങിനുള്ള പേറ്റൻറ്​ കമ്പനിക്ക്​ ലഭിച്ചു. ഒക്​ടോബർ 15നാണ്​ ആപ്പിളിന്​ ഇതിനുള്ള പേറ്റൻറ്​ ലഭിച്ചത്​. ഐഫോണിനെ നിയന്ത്രിക്കാനുള്ള എക്​സ്​റ്റേണൽ ഡിവൈസായിട്ടാവും റിങ്​​ പ്രവർത്തിക്കുക.

ടച്ച്​ സ്​ക്രീൻ, പ്രൊസസർ, വയർലെസ്സ്​ റിസീവർ എന്നിവയുൾപ്പെടുന്നതാണ്​ ആപ്പിളി​​െൻറ സ്​മാർട്ട്​ റിങ്​​. ഫിംഗർപ്രിൻറ്​, വോയ്​സ്​ കമാൻഡ്​, ആംഗ്യങ്ങൾ എന്നിവയിലൂടെയെല്ലാം ഉപകരണം പ്രവർത്തിപ്പിക്കാൻ സാധിക്കും. ബയോമെട്രിക്​ സെൻസറും ആപ്പിളി​​െൻറ സ്മാർട്ട്​ റിങ്ങിലുണ്ടാവും.

ഫിറ്റ്​നെസ്​ ട്രാക്കർ, എൻ.എസ്​.സി ചിപ്​സ്​, എസ്​.ഒ.എസ്​ ബട്ടണുകൾ എന്നിവയും ആപ്പിളി​​െൻറ സ്​മാർട്ട്​ റിങ്ങി​​െൻറ സവിശേഷതകളാണ്​.

Loading...
COMMENTS