മനുഷ്യശരീരത്തെ തളര്‍ത്തുന്ന പക്ഷാഘാതം(സ്ട്രോക്) കണ്ടുപിടിക്കാനും സ്മാര്‍ട്ട്ഫോണ്‍ ആപ്ളിക്കേഷന്‍. സ്ട്രോക്കിന് കാരണമാകുന്ന അസാധാരണ രീതിയിലുള്ള ഹൃദയമിടിപ്പ് (ആര്‍ട്ടിയല്‍ ഫിബ്രിലൈസേഷന്‍) കണ്ടത്തെി മുന്‍കരുതലെടുക്കാന്‍ സാധിക്കുന്നതരത്തിലുള്ള ആപ് ഫിന്‍ലാന്‍ഡിലെ ടെര്‍കു യൂനിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരാണ് വികസിപ്പിച്ചത്.
സ്മാര്‍ട്ട്ഫോണിലെ ആക്സിലറോമീറ്റര്‍, ഗൈറോസ്കോപ് എന്നിവ ഉപയോഗിച്ചാണ് ഹൃദയത്തിന്‍െറ അസാധാരണ മിടിപ്പ് കണ്ടത്തെുന്നത്. ആര്‍ട്ടിയല്‍ ഫിബ്രിലൈസേഷനുള്ള 16 രോഗികളില്‍ നടത്തിയ പരീക്ഷണത്തെതുടര്‍ന്നാണ് ആപ് വികസിപ്പിച്ചെടുത്തത്. രോഗിയുടെ ഹൃദയഭാഗത്ത് സ്മാര്‍ട്ട്ഫോണ്‍ വെച്ചശേഷം ആക്സിലറോമീറ്റര്‍, ഗൈറോസ്കോപ് റെക്കോഡിങ്ങുകള്‍ എടുത്ത് ആപ് ഉപയോഗിച്ച് സ്ട്രോക്കിനുള്ള സാധ്യത കണ്ടത്തൊം. ആക്സിലറോമീറ്റര്‍, ഗൈറോസ്കോപ് റെക്കോഡിങ്ങുകള്‍ നല്‍കിയാല്‍ ആര്‍ട്ടിയല്‍ ഫിബ്രിലൈസേഷന്‍ ഉണ്ട്/ ഇല്ല എന്ന മറുപടിയാണ് ആപ് നല്‍കുക.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2016 1:48 AM GMT Updated On
date_range 2016-08-29T07:18:36+05:30പക്ഷാഘാതം കണ്ടുപിടിക്കാന്‍ ആപ്
text_fieldsNext Story