വോയ്സ് സേര്‍ച്ച് സൗകര്യവുമായി ഇന്റര്‍നെറ്റ് വഴി പ്രവര്‍ത്തിക്കുന്ന സെറ്റ്ടോപ് ബോക്സായ ആപ്പിള്‍ ടിവിയും പരിഷ്കരിച്ചു. മൈക്രോഫോണുള്ളതിനാല് പറഞ്ഞതുകേട്ടും വിരലാല്‍ തൊട്ടും പ്രവര്‍ത്തിക്കുന്ന ടച്ച് സര്‍ഫസ് റിമോട്ട് കണ്ട്രോള്, ആപ്ളിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ആപ് സ്റ്റോറും മ്യൂസിക് ഡൗണ്‍ലോഡിങ്ങിന് ആപ്പിള്‍ മ്യൂസികും ഉള്‍പ്പെടുത്തി. വീഡിയോ ഗെയിമുകളും കളിക്കാം. രണ്ട് ജി.ബിയാണ് റാം. വൈ ഫൈയുടെ വേഗം കൂട്ടിയതിനാല്‍ വീഡിയോ സ്ട്രീമിങ് സുഗമമായി. ഐഒഎസ് അടിസ്ഥാനമായ ടിവിഒഎസ് എന്ന ഓപറേറ്റിങ് സിസ്റ്റത്തിലാണ് പ്രവര്‍ത്തനം. ഒക്ടോബറില്‍ 32 ജി.ബിക്ക് 149 ഡോളറിനും 64 ജി.ബിക്ക് 199 ഡോളറിനും വാങ്ങാം.
വാച്ച് ഒഎസ് 2
ആപ്പിള്‍ വാച്ചിനുള്ള പുതിയ ഓപറേറ്റിങ് സിസ്റ്റമായ വാച്ച് ഒഎസ് 2വും ഇതിനൊപ്പം അവതരിപ്പിച്ചു. സെപ്റ്റംബര്‍ 16 മുതല്‍ ഇന്‍സ്റ്റാള്‍ ചെയ്യാം. ആപ്പിള്‍ വാച്ചില്‍ 10,000 ആപ്പുകള്‍ ഇപ്പോള്‍ ലഭ്യമാണ്. തേര്‍ഡ് പാര്‍ട്ടി ആപ്പുകളും പ്രവര്‍ത്തിക്കും. ഫേസ്ബുക്ക് മെസഞ്ചര്‍ ആപ്പ് താമസിയാതെ വാച്ചിന്‍െറ ആപ്പ് സ്റ്റോറില്‍ എത്തും.