സ്വന്തം ടിസന്‍ ഓപറേറ്റിങ് സിസ്റ്റത്തിലുള്ള ഗിയര്‍ എസ് 2, ഗിയര്‍ എസ് 2 ക്ളാസിക് സ്മാര്‍ട്ട്വാച്ചുകളുമായി വരാന്‍ സാംസങ് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി കഴിഞ്ഞു. ജര്‍മനിയിലെ ബെര്‍ലിനില്‍ നടക്കുന്ന ഐ.എഫ്.എ 2015 വാണിജ്യമേളയില്‍ ഈ സ്മാര്‍ട്ട്വാച്ചുകള്‍ അവതരിപ്പിച്ചു. അടുത്തമാസം ആദ്യഘട്ടമായി ഫിന്‍ലന്‍ഡിലും ഡെന്മാര്‍ക്കിലും വിപണിയില്‍ ഇറങ്ങും. മറ്റ് രാജ്യങ്ങളില്‍ താമസിയാതെ എത്തും. ഗിയര്‍ എസ് 2വിന് ഫിന്‍ലന്‍ഡില്‍ ഏകദേശം 25,800 രൂപയും ഗിയര്‍ എസ് 2 ക്ളാസികിന് 29,500 രൂപയുമാണ് വില. ആന്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റ് മുതലുള്ള ഓപറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന ആന്‍ഡ്രോയിഡ് ഫോണുകളും ടാബുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. സ്മാര്‍ട്ട്ഫോണിലും ടാബിനും ഒന്നര ജി.ബി എങ്കിലും റാം വേണമെന്ന് മാത്രം. എച്ച്.ടി.സി വണ്‍ എം9, ഹ്വാവെ അസന്‍ഡ്മേറ്റ് 7, മോട്ടറോള മോട്ടോ എക്സ് ജെന്‍ 2, നെക്സസ് 6, ഒപ്പോ ആര്‍7, സോണി എക്സ്പീരിയ സെഡ് 3, അസൂസ് സെന്‍ഫോണ്‍ 2 തുടങ്ങിയവയാണ് സ്മാര്‍ട്ട്വാച്ചിനെ പിന്തുണക്കുന്ന ഏതാനും ഉപകരണങ്ങള്‍. നേരത്തെ ചതുര ഡയലുമായത്തെിയ ഗിയര്‍ സ്മാര്‍ട്ട്വാച്ചിന്‍െറ രണ്ടാമന്‍ വൃത്താകൃതിയിലാണ്. സൗകര്യത്തിന് ഹോം, ബാക്ക് ബട്ടണുകളുമുണ്ട്. 360x360 പിക്സല്‍ റസലൂഷനും ഒരു ഇഞ്ചില്‍ 302 പിക്സല്‍ വ്യക്തതയുമുള്ള 1.2 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്പ്ളേയാണ്. ഒരു ജിഗാഹെര്‍ട്സ് ഇരട്ട കോര്‍ പ്രോസസര്‍, ടിസന്‍ ഒ.എസ്, 512 എം.ബി റാം, നാല് ജി.ബി ഇന്‍േറണല്‍ മെമ്മറി, 23 ദിവസം നില്‍ക്കുന്ന 250 എം.എ.എച്ച് ബാറ്ററി, വയര്‍ലസ് ചാര്‍ജിങ്, പൊടിയും വെള്ളവും ഏല്‍ക്കാത്ത രൂപകല്‍പന, ഹാര്‍ട്ട്റേറ്റ് സെന്‍സര്‍ എന്നിവയാണ് പ്രത്യേകതകള്‍.
ഗിയര്‍ എസ് 2വിന് 47 ഗ്രാമും ഗിയര്‍ എസ് 2 ക്ളാസികിന് 42 ഗ്രാമുമാണ് ഭാരം. വൈ ഫൈ, ബ്ളൂടൂത്ത് 4.1, മൊബൈല്‍ പണമിടപാടുകള്‍ക്ക് എന്‍എഫ്സി എന്നിവയുണ്ട്. ഗിയര്‍ എസ് 2 ഗ്രേ, സില്‍വര്‍ നിറങ്ങളില്‍ ലഭിക്കും. ഗിയര്‍ എസ് 2 ക്ളാസിക് കറുത്ത നിറത്തില്‍ ലതര്‍ ബാന്‍ഡുമായി ലഭിക്കും. ഇ-സിം ഇട്ട് കോള്‍ വിളിക്കാവുന്ന സ്മാര്‍ട്ട്ഫോണ്‍ അടുത്ത് വേണ്ടാത്ത ത്രീജി സെല്ലുലര്‍ സ്മാര്‍ട്ട്വാച്ചുകളും ഇറക്കുന്നുണ്ട്. എന്നാല്‍ ഇവയുടെ ഒന്നും വിലയെക്കുറിച്ച് സൂചനയില്ല.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Sep 2015 1:23 AM GMT Updated On
date_range 2015-09-12T06:53:24+05:30ടിസന്‍െറ കരുത്തില്‍ സാംസങ് ഗിയര്‍ എസ് 2 സ്മാര്‍ട്ട്വാച്ച്
text_fieldsNext Story