മലകയറ്റവും മൗണ്ടന്‍ ബൈക്കിങ്ങും ട്രക്കിങ്ങും സര്‍ഫിങ്ങും അങ്ങനെ ഓരോരുത്തര്‍ക്കും ഇഷ്ടമുള്ള സാഹസിക വിനോദങ്ങള്‍ ഏറെയാണ്. സാഹസികതകള്‍ ചിത്രീകരിക്കുന്നവര്‍ക്ക് കൂട്ടാവുന്ന ആക്ഷന്‍ കാമറകള്‍ ഇറക്കി കഴിവുതെളിയിച്ച ഗോപ്രോ (GoPro) പുതിയ ആക്ഷന്‍ കാമറ രംഗത്തിറക്കി. ഏകദേശം 13,250 രൂപ വിലയുള്ള ഗോപ്രോ ഹീറോ പ്ളസ് ആണ് മഞ്ഞിലും മലയിലും കൂട്ടാവാനത്തെുന്നത്. ലാപുമായോ ടാബുമായോ ചിത്രങ്ങള്‍ കൈമാറാന്‍ വൈ ഫൈ, ബ്ളൂടൂത്ത് കണക്ടിവിറ്റിയുണ്ട്. എന്നാല്‍ ഗോ പ്രോ ഹീറോ പ്ളസ് എല്‍സിഡിയിലെ പോലെ എല്‍.സി.ഡി സ്ക്രീനില്ല. 3264x2448 പിക്സല്‍ റസലൂഷനില്‍ ചിത്രമെടുക്കാന്‍ കഴിയുന്ന എട്ട് മെഗാപിക്സല്‍ സെന്‍സറാണ്. ില്ല. പ്രകാശത്തിനനുസരിച്ച് തനിയെ ഫ്രെയിം റേറ്റ് ക്രമീകരിച്ചുകൊള്ളും. ഫുള്‍ എച്ച്.ഡി 1080 പി റസലൂഷനില്‍ സെക്കന്‍ഡില്‍ 60 ഫ്രെയിം വീതം വീഡിയോ എടുക്കാം. 64 ജി.ബി ക്ളാസ് 10 മൈക്രോ എസ്.ഡി കാര്‍ഡിട്ട് ചിത്രങ്ങളും വീഡിയോയും ശേഖരിക്കാം. 40 മീറ്റര്‍ വരെ വെള്ളത്തില്‍ മുങ്ങിയാലും കുഴപ്പമില്ല. ചിത്രത്തിന്‍െറ മധ്യഭാഗം അടിസ്ഥാനമാക്കി എക്സ്പോഷര്‍ സ്വയം ക്രമീകരിക്കുന്ന സ്പോട്ട് മീറ്ററുണ്ട്. ബട്ടണ്‍ അമര്‍ത്തിയാല്‍ തനിയെ ഓണായി വീഡിയോയോ ചിത്രങ്ങളോ എടുത്തുകൊള്ളും. 123 ഗ്രാമാണ് ഭാരം. ഡിസ്റ്റോര്‍ഷന്‍ കുറക്കുന്ന അള്‍ട്രാ വൈഡ് ആംഗിള്‍ ഗ്ളാസ് ലെന്‍സാണ്. f/2.8 ആണ് ഫിക്സഡ് അപ്പര്‍ച്ചര്‍. 1160 എം.എ.എച്ച് ബാറ്ററിയാണ് ഊര്‍ജമേകുന്നത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2015 1:51 AM GMT Updated On
date_range 2015-10-21T07:21:23+05:30സാഹസികര്‍ക്ക് തുണയായി ഗോപ്രോ ഹീറോ പ്ളസ്
text_fieldsNext Story