ടി.വി അടക്കം സ്ക്രീനുകളെ കമ്പ്യൂട്ടര്‍ ആക്കി മാറ്റാന്‍ കഴിയുന്ന പി.സി സ്റ്റിക്കുകളുടെ ലോകത്തേക്ക് ഒരു ഇന്ത്യന്‍ കമ്പനി കൂടി. വര്‍ധമാന്‍ ടെക്നോളജീസ് ആണ് പനാഷെ എയര്‍ പി.സി (Panache Air PC) എന്ന പേരില്‍ പി.സി സ്റ്റിക്കുമായി എത്തിയത്. 16 ജി.ബി, 32 ജി.ബി സ്റ്റോറേജുകളില്‍ ലഭിക്കും.
യഥാക്രമം 9,999, 10,999 രൂപയാണ് വില. വിന്‍ഡോസ് 10 ആണ് ഓപറേറ്റിങ് സിസ്റ്റം. 1.33 ജിഗാഹെര്‍ട്സ് നാലുകോര്‍ ഇന്‍റല്‍ ആറ്റം ബേട്രെയില്‍ പ്രോസസര്‍, രണ്ട് ജി.ബി ഡിഡിആര്‍ത്രീ റാം, എച്ച്.ഡി.എം.ഐ പോര്‍ട്ട്, യു.എസ്.ബി പോര്‍ട്ട്, മൈക്രോ യു.എസ്.ബി പോര്‍ട്ട്, വൈ ഫൈ, ബ്ളൂടൂത്ത് 4.0 എന്നിവയാണ് വിശേഷങ്ങള്‍.