Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightGadgetschevron_rightകുട്ടികള്‍ക്ക്...

കുട്ടികള്‍ക്ക് സൈ്വപിന്‍െറ ജൂണിയര്‍ ടാബ്

text_fields
bookmark_border
കുട്ടികള്‍ക്ക് സൈ്വപിന്‍െറ ജൂണിയര്‍ ടാബ്
cancel

അഞ്ച് മുതല്‍ 15 വരെയുള്ള കുട്ടികള്‍ക്കായി സൈ്വപ് ടെലികോം സ്മാര്‍ട്ട്ഫോണുമായത്തെി. സൈ്വപ് ജൂണിയര്‍ എന്നാണ് പേര്. 5,999 രൂപയാണ് വില. ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴി വാങ്ങാം. കുട്ടികള്‍ക്കായി പ്രത്യേകം രൂപകല്‍പന ചെയ്ത യൂസര്‍ ഇന്‍റര്‍ഫേസാണ്. അതിനാല്‍ കുട്ടികള്‍ ഫോണില്‍ എന്തുചെയ്യുന്നുവെന്ന് മാതാപിതാക്കള്‍ക്ക് കൃത്യമായി അറിയാന്‍ കഴിയും. അതിനായി രക്ഷിതാക്കള്‍ക്ക് സേഫ്, ഡേഞ്ചര്‍ സോണുകള്‍ സെറ്റ് ചെയ്തുവെക്കാന്‍ കഴിയും.

നാലര ഇഞ്ച് ഐപിഎസ് ഡിസ്പ്ളേ, 1.3 ജിഗാഹെര്‍ട്സ് ഇരട്ടകോര്‍ പ്രോസസര്‍, 512 എം.ബി റാം, നാല് ജി.ബി ഇന്‍േറണല്‍ മെമ്മറി, ത്രീജി, ബ്ളൂടൂത്ത്, വൈ ഫൈ, പിന്നില്‍ രണ്ട് മെഗാപിക്സലും മുന്നില്‍ 0.3 വിജിഎയും കാമറകള്‍, എട്ട് മണിക്കൂര്‍ നില്‍ക്കുന്ന 1900 എംഎഎച്ച് ബാറ്ററി എന്നിവയാണ് വിശേഷങ്ങള്‍.

Show Full Article
TAGS:swipe junior tablets childrens tabs game tabs for children 
Next Story