ന്യൂഡല്‍ഹി: കാത്തിരിപ്പിന് വിരാമം. ദീപാവലിത്തിളക്കത്തിന് മാറ്റുകൂട്ടാന്‍ ആപ്പ്ള്‍ വാച്ച് ഇന്ത്യന്‍ വിപണിയില്‍ എത്തി. രാജ്യത്തുടനീളമുള്ള ആപ്പ്ളിന്‍െറ വില്‍പന ശൃംഖലയിലൂടെ വെള്ളിയാഴ്ച മുതലാണ് ആപ്പ്ള്‍ വാച്ച് വില്‍പനക്കത്തെിയത്. വ്യത്യസ്ത നിറങ്ങളില്‍ ലഭ്യമായ വാച്ച് ഏഴുമാസം മുമ്പാണ് ആദ്യമായി പുറത്തിറങ്ങിയത്.
38 എം.എം, 42 എം.എം വലിപ്പത്തില്‍ രണ്ട് മോഡലുകളാണുള്ളത്. 30,900 രൂപയിലാണ് വില ആരംഭിക്കുന്നത്. 18 കാരറ്റ് റോസ് ഗോള്‍ഡില്‍ നിര്‍മിച്ച 38 എം.എം. ആപ്പ്ള്‍ വാച്ച് എഡിഷന് 8.2 ലക്ഷമാണ് വില. ഇതേ വിഭാഗത്തില്‍ 42 എം.എം മോഡലിന് 9.9 ലക്ഷമാണ് വില.