യാതൊരു ആഘോഷങ്ങളുമില്ലാതെ സാംസങ് പുതിയ ടാബ്ലറ്റ് കമ്പനിയുടെ ഇന്ത്യയിലെ ഇ-സ്റ്റോറില്‍ അവതരിപ്പിച്ചു. 10,600 രൂപ വില വരുന്ന ‘സാംസങ് ഗാലക്സി ടാബ് 3 വി’ആണ് ആരവങ്ങളില്ലാതെ പുറത്തുകാട്ടിയത്. സെല്‍ഫി യുഗത്തില്‍ മുന്‍കാമറയില്ളെന്നതാണ് പറയത്തക്ക പോരായ്മ.
ഏഴ് ഇഞ്ച് ടിഎഫ്ടി ഡിസ്പ്ളേ, ആന്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്, 1.3 ജിഗാഹെര്‍ട്സ് നാലുകോര്‍ പ്രോസസര്‍, ഒരു ജി.ബി റാം, അഞ്ച് മെഗാപിക്സല്‍ പിന്‍കാമറ, ഒരു ദിവസം നില്‍ക്കുന്ന 3,600 എംഎഎച്ച് ബാറ്ററി, ത്രീജി, വൈ ഫൈ, ബ്ളൂടൂത്ത് 4.0, മൈക്രോ യുഎസ്ബി, ജി.പി.എസ് എന്നിവയാണ് കണക്ടിവിറ്റി വിശേഷങ്ങള്‍.