20 ജി.ബി വരെ വേഗവുമായി  യു.എസ്​.ബി 3.2

19:06 PM
01/08/2017
usb-type

ഒന്നിൽത്തന്നെ പലതരം കണക്​ടറുകളാണ്​ ഇന്ന്​ ഏറെപ്രചാരത്തിലുള്ള യു.എസ്.​ബി കേബിളുകളിൽ കാണുന്നത്​. അതിന്​ പകരം രണ്ട്​ അറ്റത്തും ഒരേതരം ചെറിയ കണക്​ടറുമായി എത്തിയതാണ്​ യു.എസ്​.ബി ടൈപ്പ്​ സി കണക്​ടറും പോർട്ടും. ടൈപ്പ്​ സിയിൽ യാതൊരു ബുദ്ധിമുട്ടുമില്ലാതെ കേബിളി​​െൻറ രണ്ട്​ അറ്റവും യു.എസ്​.ബി പോർട്ടുമായി ഘടിപ്പിക്കാൻ സൗകര്യമൊരുങ്ങി. ടൈപ്പ്​ സി കണക്​ടറുള്ള ഫോണുകൾ പ്രചാരത്തിലായി വരുന്നതേയുള്ളൂ.

അപ്പോഴാണ്​ യു.എസ്​.ബി 3.0 പ്രമോട്ടർ ഗ്രൂപ്​ യു.എസ്​.ബി 3.2 എന്ന പുതിയ യു.എസ്.​ബി ടൈപ്​ സി സംവിധാനം പ്രഖ്യാപിക്കുന്നത്​. സെക്കൻഡിൽ 20 ജി.ബി വരെ ഡാറ്റ കൈമാറ്റം ചെയ്യാൻ പുതിയ യു.എസ്​.ബി അവസരമൊരുക്കും. പോർട്ട്​ മാത്രം പോര, കണക്​ടറുകളും ഇതേ നിലവാരത്തിലുള്ളതായിരിക്കണമെന്ന്​ മാത്രം. അഞ്ച്​ ജി.ബി വീതം രണ്ട്​ നിര, 10 ജി.ബിയുടെ ഒരു നിര എന്നിങ്ങനെ ഒന്നിലധികം നിരകളിലായി പലതരം ഡാറ്റ ഒരേസമയം കൈമാറാനും ഇത്​ സഹായിക്കും. അന്തിമരൂപത്തിലായിട്ടില്ല. ​

ഇൗവർഷം സെപ്​റ്റംബറിൽ ​െഡവലപ്പർ കോൺഫറൻസിൽ അവതരിപ്പിക്കും. ഉപകരണങ്ങൾ ഒൗദ്യോഗികമായി രംഗത്തെത്താൻ ഒരുവർഷമെടുക്കും. ഇപ്പോഴുള്ളത്​ യു.എസ്​.ബി 2.0, യു.എസ്​.ബി 3.0, യു.എസ്​.ബി 3.1 ജെൻ 1, യു.എസ്.​ബി 3.1 ജെൻ 2 എന്നിവയാണ്​. 3.1 ജെൻ 2 നൽകുന്നത്​ സെക്കൻഡിൽ 10 ജി.ബി വരെ ഡാറ്റ കൈമാറ്റ വേഗമാണ്​. യു.എസ്​.ബി 3.1 ജെൻ 1ൽ ഇത്​ സെക്കൻഡിൽ അഞ്ച്​ ജി.ബി വരെയാണ്​. പഴയ യു.എസ്​.ബി 2.0ൽ സെക്കൻഡിൽ 480 മെഗാബൈറ്റ്​ വരെയും യു.എസ്​.ബി 3.0യിൽ അഞ്ച്​ ജി.ബി വരെയുമാണ്​ വേഗം. എന്നാൽ ഇത്രയും വേഗം സാധാരണ കിട്ടാറില്ല. 

COMMENTS