ബെയ്ജിങ്: നിയമവിരുദ്ധ ഉള്ളടക്കം പ്രചരിപ്പിച്ചതായി ആരോപിച്ച് ചൈനയിൽ 18 ആപ്ലിക്കേഷനുകൾ നിരോധിച്ചു. സെൻസർഷിപ്പിനുള്ള മെക്കാനിസം ഇല്ലാത്തത് ചില ആപ്പുകൾക്ക് വിനയായപ്പോൾ മറ്റു ചിലതിനെ നിരോധിച്ചത് നിയമവിരുദ്ധമായ കാര്യങ്ങൾ ഉള്ളടക്കമായതായി ആരോപിച്ചാണ്. വി ചാറ്റ്, ക്യൂക്യൂ എന്നീ ആപ്പുകളിലൂടെ വേശ്യാവൃത്തിക്ക് േപ്രരിപ്പിച്ചതായി കണ്ടെത്തിയെന്നും ചൈനീസ് സൈബർസ്പേസ് ഭരണനിർവഹണ വിഭാഗം അറിയിച്ചു. യുവാക്കളുടെയും കൗമാരക്കാരുടെയും ആരോഗ്യപരമായ വളർച്ചക്ക് വിഘാതമാകുന്നതും മൗലികമായ സോഷ്യലിസ്റ്റ് മൂല്യങ്ങളെ തെറ്റിക്കുന്നതുമാണ് ആപ്പുകളിലെ ഉള്ളടക്കമെന്നതും നിരോധനത്തിന് കാരണമാണെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2017 12:51 AM GMT Updated On
date_range 2017-04-03T06:21:47+05:30ചൈനയിൽ 18 ആപ്പുകൾക്ക് നിരോധനം
text_fieldsNext Story