Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ന്യൂയോർക്കിൽ 5,000 പേർക്ക് ജോലി പോകും? 15 വെയർഹൗസുകൾ പൂട്ടാൻ ആമസോൺ

text_fields
bookmark_border
amazon
cancel
camera_alt

പ്രതീകാത്മക ചിത്രം

ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റിയിൽ 5,000 ഡെലിവറി ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ആമസോൺ. 15 വെയർഹൗസുകൾ അടച്ചുപൂട്ടാനും കമ്പനി ആലോചിക്കുന്നുണ്ട്. പുതിയ നിയമം വന്നാൽ ആയിരക്കണക്കിന് പേർക്ക് തൊഴിൽ നഷ്ടമാകും.

ഡെലിവറി പ്രൊട്ടക്ഷൻ ആക്ട് എന്ന ബില്ലാണ് ഈ പ്രതിസന്ധിക്ക് കാരണം. മേയർ സൊഹ്റാൻ മംദാനിയാണ് ബില്ലിനെ പിന്തുണക്കുന്നത്. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന 5,000 ഡെലിവറി തൊഴിലാളികളെ ആമസോൺ നേരിട്ട് സ്ഥിരം ജീവനക്കാരാക്കണമെന്നാണ് ബില്ലിലെ വ്യവസ്ഥ. നിലവിൽ 40 ഏജൻസികൾ വഴിയാണ് ആമസോൺ ഡെലിവറി നടത്തുന്നത്.

ബിൽ നടപ്പായാൽ തങ്ങളുടെ ബിസിനസ് മോഡൽ തന്നെ മാറ്റേണ്ടി വരുമെന്നാണ് ആമസോണിന്റെ നിലപാട്. ഇതോടെ 15 വെയർഹൗസുകൾ പൂട്ടേണ്ടി വരും. അതുവഴി 2,000 പേർക്ക് കൂടി ജോലി പോകും.

തൊഴിലാളികൾക്ക് മെച്ചപ്പെട്ട ശമ്പളവും സുരക്ഷയും ഉറപ്പാക്കാനാണ് ബിൽ കൊണ്ടുവരുന്നതെന്ന് അനുകൂലികൾ പറയുന്നു. എന്നാൽ ഇത് തിരിച്ചടിയാകുമെന്നാണ് മറുവാദം. കഴിഞ്ഞ വർഷം കാനഡയിലെ ക്യുബെക്കിൽ സമാന സംഭവം നടന്നിരുന്നു. തൊഴിലാളികൾ യൂണിയൻ രൂപീകരിക്കാൻ ശ്രമിച്ചതിന് പിന്നാലെ ആമസോൺ ഏഴ് വെയർഹൗസുകൾ പൂട്ടി. 1,900 ജീവനക്കാർക്കും 2,800 ഡെലിവറി തൊഴിലാളികൾക്കും ജോലി നഷ്ടമായി. എന്നാൽ യൂണിയനുമായി ഇതിന് ബന്ധമില്ലെന്നായിരുന്നു കമ്പനിയുടെ വിശദീകരണം.

വിഷയത്തിൽ ഒത്തുതീർപ്പ് ചർച്ചകൾ നടക്കുന്നുണ്ട്. കരാറുകാരെ തുടരാൻ അനുവദിച്ച് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കുന്ന തരത്തിലുള്ള മധ്യമാർഗമാണ് പരിഗണനയിൽ. ബില്ലിൽ ഇതുവരെ വോട്ടെടുപ്പ് നടന്നിട്ടില്ല.

ബിൽ തങ്ങളെ തകർക്കുമെന്നാണ് കരാർ കമ്പനികൾ പറയുന്നത്. ന്യൂയോർക്കിലെ വെയർഹൗസുകൾ പൂട്ടി ന്യൂജേഴ്‌സിയിലേക്ക് പ്രവർത്തനം മാറ്റാനാണ് ആമസോൺ ശ്രമിക്കുന്നതെന്നും ആരോപണമുണ്ട്.

ജീവനക്കാരിൽ പലരും മുൻ തടവുകാരും ഭവനരഹിതരുമാണ്. ഡബ്ല്യുജിഎ ട്രാൻസിറ്റ് ഉടമ ജോ ആർട്ടസിന് 189 ജീവനക്കാരുണ്ട്. തനിക്ക് 21 മാസം പ്രായമുള്ള മകളുണ്ട്. ഈ ബിൽ പാസായാൽ തന്റെ കമ്പനി തന്നെ ഇല്ലാതാകുമെന്നും 189 പേരുടെ ജോലി പോകുമെന്നും അദ്ദേഹം പറഞ്ഞു.

വെയർഹൗസുകൾ പൂട്ടിയാൽ ഡെലിവറിക്ക് കാലതാമസവും വിലക്കയറ്റവും ഉണ്ടാകുമെന്ന് ആമസോൺ മുന്നറിയിപ്പ് നൽകുന്നു. കമ്പനി നടത്തിയ പഠനത്തിൽ ഓരോ ന്യൂയോർക്കുകാരനും വർഷം 664 ഡോളർ അധികം നൽകേണ്ടി വരുമെന്നും ഒരു പാഴ്‌സലിന് 5.20 ഡോളർ അധികം വരുമെന്നും പറയുന്നു. അതത് ദിവസത്തെ ഡെലിവറിയെയാകും ഇത് ഏറ്റവും കൂടുതൽ ബാധിക്കുക.

ഇതിന് പുറമെ ആഗോളതലത്തിൽ 30,000 ജോലികൾ വെട്ടിക്കുറക്കാനും ആമസോൺ പദ്ധതിയിടുന്നുണ്ട്. ഇന്ത്യ, യുഎസ്, യുകെ എന്നിവിടങ്ങളിൽ നിന്ന് അടുത്തിടെ 1,000 പേരെ പിരിച്ചുവിട്ടിരുന്നു. കോവിഡ് കാലത്ത് അമിതമായി ആളെ എടുത്തതാണ് കാരണമെന്ന് ജെഫ് ബെസോസ് പറയുന്നു. മറുവശത്ത് എഐ രംഗത്ത് 220 ബില്യൺ ഡോളറിന്റെ റെക്കോർഡ് നിക്ഷേപത്തിനും കമ്പനി ഒരുങ്ങുകയാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Amazon Job Cuts Crisis
Next Story