Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightസമ്പത്തിന്‍റെ...

സമ്പത്തിന്‍റെ ഭൂരിഭാഗവും സംഭാവന നൽകാനൊരുങ്ങി ആമസോൺ തലവൻ

text_fields
bookmark_border
jeff bezos
cancel

വാഷിംഗ്‌ടൺ: തന്റെ ആസ്തിയുടെ ഭൂരിഭാഗവും സംഭാവന നൽകാൻ തീരുമാനിച്ച് ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്. ഒരു അഭിമുഖത്തിലാണ്

തന്റെ സമ്പത്തിന്‍റെ ഭൂരിഭാഗം വിഹിതവും കാലാവസ്ഥ വ്യതിയാനത്തിനെതിരെ പോരാടാൻ വിനിയോഗിക്കുമെന്ന് അദ്ദേഹം വെളിപ്പെടുത്തിയത്.

ഭിന്നതകൾക്കിടയിലും മനുഷ്യത്വത്തെ ചേർത്ത്പിടിക്കുന്നവരെ പിന്തുണക്കാൻ ഇതിലൂടെ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ ജീവിതകാലത്തു തന്നെ ഇത് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ആദ്യമായാണ് ജെഫ് ബെസോസ് ഇത്തരമൊരു സംഭാവന ചെയ്യാനൊരുങ്ങുന്നത്. തങ്ങളുടെ സമ്പത്തിന്റെ ഭൂരിഭാഗവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്യുമെന്ന ലോകത്തിലെ നൂറുകണക്കിന് അതിസമ്പന്നരുടെ വാഗ്ദാനമായ ഗിവിങ് പ്ലെഡ്ജിൽ ജെഫ് ബെസോസ് ഒപ്പുവെക്കാത്തതിനെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു.

Show Full Article
TAGS:Jeff Bezosdonating wealth
News Summary - Amazon founder ready to donate most of his wealth
Next Story