Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightഅമൻ, കമ്പ്യൂട്ടർ...

അമൻ, കമ്പ്യൂട്ടർ ലോകത്തെ കൊച്ചുമിടുക്കൻ

text_fields
bookmark_border
അമൻ, കമ്പ്യൂട്ടർ ലോകത്തെ കൊച്ചുമിടുക്കൻ
cancel

2020ലെ കോവിഡ്​ അവധിയിൽ സമയം പോവാതെ മുഷിഞ്ഞ്​ വീർപ്പുമുട്ടിയവരായിരിക്കും പലരും. പുറത്തുപോവാനാവാതെ കമ്പ്യൂട്ടർ ഗെയിമും മൊബൈലും ടി.വിയുമായെല്ലാം കഴിച്ചുകൂട്ടി കാലം നീക്കി. എന്നാൽ, ഈ സമയം കമ്പ്യൂട്ടർ ഭാഷകൾ പഠിച്ച്​ സ്​കൂൾ അധ്യാപകരെ ഞെട്ടിച്ച ഒരു മിടുക്കനുണ്ട്​ പായൂർ ചിറ്റാലിപിലാക്കലിൽ.


കൊടിയത്തൂർ വാദിറഹ്​മ സ്​കൂളിലെ പത്താം ക്ലാസ്​ വിദ്യാർഥിയായ അമൻ കെ.എം ആണ്​ കോഡിങ്ങുകൾ കാണാപാഠം പഠിച്ചെടുത്ത്​ വിവര സാ​ങ്കേതിക വിദ്യാ ലോകത്തെ വരുതിയിലാക്കിയത്​. എല്ലാം സ്വന്തമായി ഇൻറർനെറ്റിൽ പരതിയും വായിച്ചുമാണ്​ പഠിച്ചത്​. സംശയങ്ങൾ അറിവുള്ളവരോട്​ ചോദിച്ച്​ തീർത്തു. അമ​െൻറ മിടുക്ക്​ നേരത്തെ മനസിലാക്കിയിരുന്ന സ്​കൂൾ അധികൃതർക്ക്​ ഇതൊരു അത്​ഭുമായിരുന്നില്ല. ആ കൊച്ചു മിടുക്കുനിൽ നിന്ന്​ അവർ ഇനിയും പ്രതീക്ഷിക്കുന്നുണ്ട്​.


അഞ്ചാം ക്ലാസിലെത്തിയപ്പോഴേക്കും അമൻ കോഡിങ്​ ലോകത്തെ പ്രാഥമിക കാര്യങ്ങൾ മനസിലാക്കിയിരുന്നു. പിതാവ്​ അബ്​ദുസ്സലാ​മി​െൻറ സ്​ഥാപനത്തിലെ വൈഫൈ ഉപയോഗപ്പെടുത്തിയാണ്​ ഇൻറർനെറ്റ്​ ലോകത്തു നിന്നും അക്കാര്യങ്ങൾ മനസിലാക്കിയത്​. ഒന്നു രണ്ടു വർഷങ്ങൾക്കുള്ളിൽ പല പ്രോഗ്രാമിങ് ലാംഗ്വേജുകളിലും പഠിച്ചെടുത്തു. ഇപ്പോൾ ജാവ സ്​ക്രിപ്​റ്റും എച്ച്​.ടി.എം.എല്ലും സി.എസ്​.എസും ആൻഡ്രോയിഡുമെല്ലാം അമനി​െൻറ വിരൽതുമ്പിൽ അനായാസം വഴങ്ങും. ചുരുങ്ങിയ സമയം കൊണ്ട് ബ്ലോക്ക് പ്രോഗ്രാമിങ്ങിലൂടെ സ്വയം ഗെയിമുകൾ വികസിപ്പിച്ചെടുത്തു. പത്താം ക്ലാസിലെത്തുന്നതിനു മുന്നെ കൂട്ടുകാർക്ക് പരിശീലനം നൽകാവുന്ന നിലയിൽ അമ​ൻ അറിവ് നേടിയിരുന്നു. സ്വതന്ത്ര സോഫ്​റ്റ്​വെയർ രംഗത്ത്​ പുതിയതെന്തെങ്കിലും ചെയ്യാനാണ്​ ഇനി ആഗ്രഹം.

സ്വപ്​ന ലോകത്ത്​ സ്വതന്ത്ര സോഫ്​റ്റ്​വെയറുകൾ

സ്വകാര്യ സോഫ്​റ്റ്​വെയറുകൾ സോഴ്​സ്​ കോഡുകൾ (നിർമ്മാണ രേഖ) നൽകാത്തതുമൂലം മറ്റുള്ളവരുമായി പങ്കിടാൻ ഉപഭോക്താവിന് അവകാശമില്ല. ആ സോഫ്റ്റ് വെയറിൽ മാറ്റം വരുത്തുവാനും കഴിയില്ല. എന്നാൽ ജനറൽ പബ്ലിക്ക് ലൈസൻസ് അംഗീകരിക്കുന്ന ഓപൺ സോഫ്റ്റ് വെയറുകളുടെ നിർമ്മാണരേഖ ഉപഭോക്താവിന് ലഭ്യമാക്കുന്നുവെന്ന് മാത്രമല്ല സോഫ്റ്റ് വെയർ പകർത്താനും മറ്റുള്ളവരുമായി പങ്കുവക്കാനും അവകാശം ലഭിക്കും.


അമനി​െൻറ സ്വപ്​നവും ഈ മേഖലയിലാണ്​. ഓപൺ സോഴ്​സ്​ സോഫ്​റ്റ്​വെയറുകളിൽ കൂടുതൽ ഗവേഷണം നടത്തി സംഭാവനകൾ നൽകണം. ഫ്രീഡം, കോപറേഷൻ, ഷെയറിങ്​ എന്നീ പ്രമാണങ്ങളിൽ നിലനിൽക്കുന്ന സ്വതന്ത്ര സോഫ്റ്റ് വെയർ തത്വശാസ്ത്രം നിലവിൽ കൂടുതൽ ജനകീയമാകുന്നുണ്ട്​.


പ്രമുഖ ഗ്നു/ലിനക്സ് വിതരണമായ ഡെബിയൻ ആധാരമാക്കി നിർമ്മിച്ച സ്വതന്ത്ര കമ്പ്യൂട്ടർ ഓപ്പറേറ്റിങ് സിസ്റ്റമായ ഉബുണ്ടുവിൽ അമൻ കോഡിങ്​ സംഭാവന നാൽകാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ, മാൽവൈറസുകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ അത്​ അംഗീകരിക്കപ്പെട്ടില്ല. ലിനക്​സ്​ കേണൽ ഉപയോഗിച്ച്​ സ്വന്തമായി ഒരു ഓപറേറ്റിങ്​ സിസ്​റ്റവും അമൻ വികസിപ്പിച്ചിട്ടുണ്ട്​. സ്വന്തം ലാപ്​ടോപ്പിൽ ഇതാണ്​ പ്രവർത്തിപ്പിക്കുന്നത്​.

പത്താം ക്ലാസ്​ പരീക്ഷ കഴിഞ്ഞുള്ള അവധിയിൽ ഓപൺ സോഴ്​സ്​ ഭാഷ ആഴത്തിൽ പഠിച്ചെടുത്ത്​ ഉയരാനാണ്​ അമൻ ലക്ഷ്യമിടുന്നത്​. നിലവിൽ ടെക്​സ്​റ്റ്​ മെസേജും വിഡിയോ സംഭാഷണവുമെല്ലാം സാധ്യമാവുന്ന ഒരു ആൻഡ്രോയിഡ്​ ആപ്പും അമൻ നിർമിച്ചു കഴിഞ്ഞു. ഒന്ന്​ രണ്ട്​ ചെറിയ ഗെയിമുകളും ഈ വിദ്യാർഥിയുടെ പേരിൽ സ്വന്തമായുണ്ട്​. ഇനി ആമസോൺ, ഫ്ലിപ്പ്​ കാർട്ട്​ പോലെയുള്ള ഇ കൊമേഴ്​സ്​ പ്ലാറ്റ്​ഫോമിലുള്ള വെബ്​ഡെവലിപ്പിങ്ങാണ്​ അമ​െൻറ ലക്ഷ്യങ്ങളിൽ മുന്നിലുള്ളത്​​. കഴിഞ്ഞ വർഷം ജനുവരിയിൽ കുറ്റ്യാടി ഐഡിയൽ പബ്ലിക്​ സ്​​കൂളിൽ നടന്ന 'സിനർജി' സി.ബി.എസ്​.ഇ ടെക്​ ഫെസ്​റ്റിൽ അമൻ നിർമിച്ച വെബ്​സൈറ്റിന്​ ഒന്നാം സ്​ഥാനം ലഭിച്ചിരുന്നു. ഐ.ടി അധ്യാപിക സുനിലയുടെ സഹായത്തിലായിരുന്നു ഈ ഉദ്യമം.


അംഗീകാരങ്ങളിലൂടെ ഈ കൊച്ച്​ മിടുക്കനെ വളർത്തി കമ്പ്യൂട്ടർ ലോകത്തെ വിദഗ്​ധനായി മാറ്റിയെടുക്കാനാണ്​ വാദിറഹ്​മ ഇംഗ്ലീഷ്​ സ്​കൂൾ അധികൃതർ ആഗ്രഹിക്കുന്നത്​.

പ്രിൻസിപ്പൽ യേശുദാസ് സി ജോസഫും വൈസ്​പ്രിൻസിപ്പൽ അബ്ദുൽ നാസർ മേച്ചേരിയും ചെയർമാൻ കെ.സി.സി ഹുസൈനും പ്രൊജക്ട് ഹെഡ് ത്വൽഹ ഹുസൈനും കൊച്ചു മിടുക്കന്​ പിന്തുണയുമായി പിന്നിലുണ്ട്​.

ടെക്​ലോകം നമ്മുടെ നാട്ടിൽ ഇന്ന്​ കാണുന്ന രീതിയിൽ പ്രചാരമാകുന്നതിനുമുന്നെ ഈ വഴിയിൽ സഞ്ചരിച്ച പിതാവ്​ അബ്​ദുസ്സലാമും വാദിറഹ്​മ സ്​​കൂളിലെ തന്നെ അകൗണ്ടൻറായ സൗദ ബിയു​ം അമ​െൻറ ലോത്ത്​ വഴികാട്ടികളായുണ്ട്​. പരമ്പരാഗത സമ്പ്രദായത്തിൽനിന്നു വ്യത്യസ്തമായി റിയലിസ്റ്റിക് എഡ്യൂകേഷൻ സിസ്​റ്റത്തിൽ സാമ്പ്രദായിക വിദ്യാഭ്യാസ വഴികൾക്കുമപ്പുറം അമനെ 'സ്വതന്ത്രമാക്കാൻ' അധ്യാപകർ നൽകുന്ന പിന്തുണ പാരാമെഡിക്കൽ കോഴ്​സ്​ സ്​ഥാപന മേധാവി കൂടിയായ​ അബ്​ദുസ്സലാമിന്​ ആത്​മവിശ്വാസമേകുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aman km
News Summary - Aman, the little guy in the computer world
Next Story