ഇനി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചും മലേറിയ കണ്ടത്തൊം
text_fieldsവാഷിങ്ടണ്‍: മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് മലേറിയ രോഗനിര്‍ണയം സാധ്യമാക്കുന്ന സാങ്കേതികവിദ്യ കണ്ടത്തെി. ബയോമെഡിക്കല്‍ എന്‍ജിനീയറിങ് പ്രഫസറായ ജെറാര്‍ഡ് കോട്ട് ആണ് മൊബൈല്‍ കാമറയെ മൈക്രോസ്കോപാക്കി മാറ്റി മലേറിയ കണ്ടത്തെുന്ന വിദ്യ വികസിപ്പിച്ചെടുത്തത്.
മൊബൈലില്‍ ഘടിപ്പിക്കാവുന്ന, കാഴ്ചയില്‍ ഫോണ്കെയ്സ് പോലിരിക്കുന്ന ഉപകരണമാണ് ഇതിനുപയോഗിക്കുന്നത്. മനുഷ്യരോമത്തെക്കാള് പത്തുമടങ്ങ് ചെറിയ വസ്തുക്കളുടെ ഉയര്‍ന്ന റെസലൂഷനിലുള്ള ചിത്രങ്ങള്‍ ഈ ഉപകരണത്തിന്‍െറ സഹായത്തോടെ സെല്‍ഫോണ്‍ കാമറക്ക് പകര്‍ത്താനാകും. മൊബൈല്‍ ഒപ്ടിക്കല്‍ പോളറൈസേഷന് ഇമേജിങ് ഡിവൈസ് (മോപിഡ്) എന്നാണ് ഉപകരണത്തിന്‍െറ പേര്.
രോഗിയുടെ രക്തക്കറയുടെ തീരെ ചെറിയൊരംശത്തില്‍നിന്ന് മലേറിയയുടെ സാന്നിധ്യം കണ്ടത്തൊന്‍ മോപിഡിനാവുമെന്നാണ് ഉപജ്ഞാതാക്കള്‍ പറയുന്നത്. ധ്രുവീകൃത പ്രകാശമുപയോഗിച്ച് രക്തത്തിന്‍െറ ചിത്രമെടുത്ത് മലേറിയയുടെ ഉപോല്പന്നമായ ഹെമോസോയിന് ക്രിസ്റ്റലുകളെ കണ്ടത്തെുകയാണ് മോപിഡിന്െറ രീതി. ഇതേരീതിയില്‍ പ്രവര്‍ത്തിക്കുന്ന യഥാര്‍ഥ മൈക്രോസ്കോപ്പിനെക്കാള്‍ ചെലവു കുറഞ്ഞതാണ് 10 ഡോളര്‍ മാത്രം വിലയുള്ള മോപിഡ്. ഐ.ഒ.എസ്, ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഇത് പ്രവര്‍ത്തിക്കും. ഉപയോഗിക്കാന്‍ കൂടുതല്‍ സാങ്കേതിക ജ്ഞാനമൊന്നും വേണ്ടെന്നതും നെറ്റ്വര്ക് ആവശ്യമില്ളെന്നതും മോപിഡിന്െറ പ്രത്യേകതയാണ്. മോപിഡിനെ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള പരീക്ഷണങ്ങളിലാണ് കോട്ടും സംഘവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
