ലണ്ടന്‍: കുള്ളന്‍ഗ്രഹമായ പ്ളൂട്ടോയില്‍ ജീവസാന്നിധ്യമുണ്ടാകാമെന്ന് പ്രമുഖ ഭൗതികശാസ്ത്രജ്ഞന്‍ ബ്രയാന്‍ കോക്സ്. അടുത്തിടെ ഗ്രഹത്തിന് മുകളിലൂടെ പറന്ന ന്യൂ ഹൊറൈസണ്‍സ് പേടകം നല്‍കിയ ചിത്രങ്ങളാണ് പുതിയ അനുമാനത്തിനു പിന്നില്‍. ഗ്രഹോപരിതലത്തില്‍ ഹിമപ്പരപ്പുകളും മഞ്ഞുപുതച്ച പര്‍വതങ്ങളും ഉള്ളതായി കണ്ടത്തെിയിരുന്നു. ഇതിനു പുറമെ ഭൂഗര്‍ഭ സമുദ്രങ്ങളുടെ സാധ്യതയും തള്ളിക്കളയാനാവില്ളെന്നാണ് പ്രതീക്ഷ.
ജലസാന്നിധ്യം ഇത്രയുമുള്ള ഗ്രഹത്തില്‍ ജീവികളുടെ സാന്നിധ്യം സ്വാഭാവികമായും ഉണ്ടാകണമെന്ന് കോക്സ് ആണയിടുന്നു. ‘ഭൂമിയിലെ ജീവിസാന്നിധ്യത്തെ കുറിച്ച നമ്മുടെ ധാരണകള്‍ ഇത്തിരിയെങ്കിലും ശരിയാണെങ്കില്‍ പ്ളൂട്ടോയിലും ജീവികളുണ്ടാകാതെ തരമില്ല’ -ബ്രിട്ടീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ കോക്സ് പറഞ്ഞു. കഴിഞ്ഞമാസമാണ് ന്യൂ ഹൊറൈസണ്‍സ് പേടകം പ്ളൂട്ടോയുടെ 12,500 കിലോമീറ്റര്‍ സമീപത്തത്തെി ചിത്രങ്ങള്‍ പകര്‍ത്തിയത്. വലിയ ഗര്‍ത്തങ്ങളും കറുത്തപാടുകളും തെളിയുന്ന വിശദമായ ചിത്രങ്ങള്‍ ചരിത്രത്തിലാദ്യമായാണ് ലഭിക്കുന്നത്.