ലണ്ടന്‍: ഓടിക്കൊണ്ടിരിക്കുമ്പോള്‍ കാറിലെ വൈദ്യുതി ചാര്‍ജ് തീര്‍ന്നാല്‍ ഇനി ആശങ്കപ്പെടേണ്ടതില്ല. ലണ്ടനിലാണ് നിങ്ങള്‍ ഉള്ളതെങ്കില്‍ കാര്‍ തെരുവിന്‍െറ വശങ്ങളിലേക്കൊതുക്കി, തെരുവുവിളക്കില്‍നിന്ന് കാറിനാവശ്യമായ വൈദ്യുതി എടുക്കാം. പിന്നെ സുഖമായി ഓടിച്ചുപോകാം.
തെരുവുവിളക്കില്‍നിന്ന് കാര്‍ ചാര്‍ജ് ചെയ്യാനാകുന്ന പുതിയ സംവിധാനം ബ്രിട്ടനിലെ ഓക്സ്ഫഡില്‍ പ്രദര്‍ശിപ്പിച്ചു.
ബി.എം.ഡബ്ള്യു ഗ്രൂപ്പാണ് പുതിയ ചാര്‍ജിങ് സംവിധാനത്തിന്‍െറ ഉപജ്ഞാതാക്കള്‍. ഇപ്പോള്‍ ഇലക്ട്രിക് കാറുകള്‍ ചാര്‍ജ് ചെയ്യാന്‍ പമ്പുകളെതന്നെ ആശ്രയിക്കേണ്ട അവസ്ഥയാണ് ബ്രിട്ടനിലടക്കമുള്ളത്. ചാര്‍ജിങ് സംവിധാനം തെരുവുവിളക്കുകളിലോ അല്ളെങ്കില്‍ പാര്‍ക്കിങ് കേന്ദ്രങ്ങളിലോ ഘടിപ്പിക്കാം. പുതിയ എല്‍.ഇ.ഡി ഡിസൈനിലൂടെ കൂടുതല്‍ നന്നായി ചാര്‍ജ് ചെയ്യാനുമാവും. ഇതിന് പ്രത്യേക നിയന്ത്രണ സംവിധാനം വേണമെന്നു മാത്രം. ഈ സംവിധാനത്തില്‍ എ.ടി.എം കാര്‍ഡുകൊണ്ട് പണം അടക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വൈകാതെ പുതിയ സാങ്കേതിക വിദ്യ ബ്രിട്ടനിലെമ്പാടും പ്രാബല്യത്തില്‍ വരും.