ലോകം മുഴുവന്‍ സഞ്ചരിക്കാനുള്ള സോളാര്‍ ഇംപള്‍സ് 2ന്‍െറ യാത്ര പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്. രണ്ടാഴ്ചയായി മോശം കാലാവസ്ഥയെ തുടര്‍ന്ന ജപ്പാനില്‍ കുടുങ്ങിയ സോളാര്‍ ഇംപള്‍സ്- 2 വിമാനത്തിന് ഇതുവരെ യാത്ര പുനരാരംഭിക്കാനായിട്ടില്ല. കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് ജപ്പാനിലെ നാഗോയില്‍ ഇറക്കുകയായിരുന്നു. ഹവായിലേക്ക് യാത്രപുറപ്പെടാനുള്ള നല്ല സമയത്തിനായി ക്ഷമയോടെ കാത്തിരിക്കുക എന്നതാണ് വലിയ വെല്ലുവിളിയെന്ന് പൈലറ്റ് ആയ ആന്ദ്രെ ബ്രോഷ്ബെര്‍ഗ് പറഞ്ഞു. വിലപിടിപ്പുള്ള സ്വര്‍ണംപോലെയാണ് ഈ വിമാനം. അതിനാല്‍തന്നെ മണ്ടന്‍ തീരുമാനങ്ങളിലൂടെ വിമാനം നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. തങ്ങളുടെ ടീം ഇപ്പോഴാണ് ശരിക്കും പരീക്ഷിക്കപ്പെടുന്നതെന്നും ഈ പ്രതിസന്ധിഘട്ടത്തിലെടുക്കുന്ന തീരുമാനം തെറ്റാകാതിരിക്കാന്‍ ശ്രദ്ധിക്കുകയാണെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് വ്യക്തമാക്കി.
സൂര്യപ്രകാശമുപയോഗിച്ച് പലഘട്ടങ്ങളിലായി ലോകം മുഴുവന്‍ സഞ്ചരിക്കുക എന്ന ദൗത്യവുമായാണ് സോളാര്‍ ഇംപള്‍സ് -2 വിമാനം അബൂദബിയില്‍നിന്നും കഴിഞ്ഞ മാര്‍ച്ചില്‍ യാത്ര തുടങ്ങിയത്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ താണ്ടിയശേഷം ചൈനയില്‍നിന്നും ഹവായിലേക്കു ആരംഭിച്ച ദൈര്‍ഘ്യമേറിയ യാത്രയാണ് മോശം കാലാവസ്ഥയെ തുടര്‍ന്ന് പാതിവഴിയില്‍ നിര്‍ത്തേണ്ടിവന്നത്. ദൗത്യത്തിലെ ടീം അംഗങ്ങള്‍ അക്ഷമരാണെങ്കിലും കാലാവസ്ഥയോട് ഒരു ഭാഗ്യപരീക്ഷണം നടത്താനില്ളെന്നതാണ് പൈലറ്റും സോളാര്‍ ഇംപള്‍സിന്‍െറ സഹ ഉടമയുമായ ബ്രോഷ്ബെര്‍ഗിന്‍െറ നിലപാട്. തിങ്കളാഴ്ച യാത്ര പുനരാരംഭിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും തായ്വാനില്‍നിന്നും അലാസ്കയിലേക്ക് സഞ്ചരിക്കുന്ന മഞ്ഞുപാളികള്‍ തടസ്സമായി. 17,000 സോളാര്‍ അറകളും റീചാര്‍ജ് ചെയ്യാവുന്ന ബാറ്ററികളും അടങ്ങിയ വിമാനം ഹവായിലത്തൊന്‍ അഞ്ചു രാവും അഞ്ചു പകലുമെടുക്കും.