കണ്ടാല്‍ 10 വയസ്സ് കുറവാണോ? എങ്കില്‍, നിങ്ങളില്‍ ആ ജീനുണ്ട്!
text_fieldsലണ്ടന്‍: ചിലയാളുകള്‍ പ്രായമെത്രയായാലും ചുറുചുറുക്കോടെയും യൗവന പ്രസരിപ്പോടെയും നടക്കുന്നതുകണ്ട് അസൂയയോടെ നോക്കി നിന്നിട്ടുണ്ടോ? യഥാര്‍ഥ പ്രായത്തെക്കാളും 10 വയസ്സെങ്കിലും കുറവ് തോന്നിപ്പിച്ച് നവോന്മേഷത്തോടെ കഴിയുന്ന ഇത്തരക്കാരുടെ രഹസ്യം ഒടുവില്‍ ശാസ്ത്രജ്ഞര്‍ കണ്ടത്തെിക്കഴിഞ്ഞു. യുവത്വം നിലനിര്‍ത്താന്‍ സഹായിക്കുന്ന പ്രത്യേക ജീനിനെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് തിരിച്ചറിഞ്ഞത്. 23 ആന്‍ഡ് മി എന്ന സ്വകാര്യ ജനിതക വിവരശേഖരണ സ്ഥാപനത്തിന്‍െറ സഹായത്തോടെ 10 ലക്ഷംപേരില്‍ പഠനം നടത്തിയാണ് ഈ കണ്ടത്തെല്‍ നടത്തിയത്.
വെള്ളക്കാരില്‍ 10 ശതമാനം പേര്‍ക്കും അമേരിക്കയിലെ കറുത്തവര്‍ഗക്കാരില്‍ 20 ശതമാനം പേര്‍ക്കും ഈ മാന്ത്രിക ജീന്‍ ഉണ്ടത്രെ. നിങ്ങള്‍ക്ക് യഥാര്‍ഥ പ്രായത്തെക്കാള്‍ 10 വയസ്സെങ്കിലും കുറവാണ് തോന്നിക്കുന്നതെങ്കില്‍ നിങ്ങളിലും ഈ ജീന്‍ ഉണ്ടെന്ന് അര്‍ഥം. ചര്‍മത്തെ വേഗത്തില്‍ ചുക്കിച്ചുളിക്കുന്ന അന്തരീക്ഷഘടകങ്ങളെ പ്രതിരോധിക്കാന്‍ കഴിവുള്ളവയാണ് ഈ ജീനുകള്‍. ചര്‍മത്തില്‍ കൊഴുപ്പ് ഉല്‍പാദിപ്പിക്കുന്ന ലാമെല്ലര്‍ ബോഡി എന്ന ഘടകവും ചര്‍മത്തെ മാര്‍ദവമുള്ളതും ഈര്‍പ്പമുള്ളതുമാക്കി നിലനിലര്‍ത്തുന്ന പോഷകങ്ങളും ഉല്‍പാദിപ്പിക്കാന്‍ ഈ ജീനുകള്‍ സഹായിക്കുന്നു. സൂര്യപ്രകാശത്തില്‍നിന്ന് കൂടുതല്‍ സംരക്ഷണം നല്‍കുന്നതിനാല്‍ കറുത്തനിറക്കാര്‍ക്ക് പ്രായത്തെ പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് പൊതുവായ ധാരണ. എന്നാല്‍, ഇതിനു പിന്നിലെ യഥാര്‍ഥ വസ്തുത ഇപ്പോഴാണ് വെളിപ്പെടുന്നതെന്ന് ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്കൂളിലെ ഡെര്‍മറ്റോളജി വിഭാഗം പ്രഫസര്‍ അലക്സാ കിംബാല്‍ പറഞ്ഞു. പുതിയ കണ്ടുപിടിത്തത്തെ കുറിച്ചുള്ള വിവരങ്ങള്‍ ശാസ്ത്ര പ്രസിദ്ധീകരണങ്ങളില്‍ ഈ വര്‍ഷാവസാനത്തോടെ പ്രസിദ്ധീകരിക്കും.