സൗരയൂഥത്തിന് പുറത്തും പ്രഭാവലയം
text_fieldsവാഷിങ്ടണ്‍: സൗരയൂഥത്തിന് പുറത്തും പ്രഭാവലയമുണ്ടാകുമെന്ന് കണ്ടത്തെല്‍. ലൈറ നക്ഷത്രസമുഹത്തിലുള്ള തവിട്ട് നിറമുള്ള കുള്ളന്‍ ഗ്രഹത്തിലാണ് സൗരയൂഥത്തിന് പുറത്തെ ആദ്യ അരുണോദയം കണ്ടത്തെിയത്. ഭൂമിയില്‍നിന്നും 18 പ്രകാശ വര്‍ഷം അകലെ സ്ഥിതിചെയ്യുന്ന ഗ്രഹമാണിത്. ഇതുവരെ ദര്‍ശിച്ച പ്രഭാവലയങ്ങളേക്കാള്‍ 10,000 മടങ്ങ് ശക്തിയുള്ളതാണ് പുതിയതായി കണ്ടത്തെിയതെന്ന് കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയി(കാല്‍ടെക്)ലെ ശാസ്ത്രജ്ഞര്‍ പറഞ്ഞു.
സ്വാഭാവിക പ്രകാശമാണ് ഉയര്‍ന്ന പ്രദേശങ്ങളിലെ ആകാശങ്ങളില്‍ പ്രഭാവലയം സൃഷ്ടിക്കുന്നത്. കുള്ളന്‍ ഗ്രഹത്തിലെ പ്രഭാവലയം ഭൂമിയിലെ ‘ഉത്തര പ്രകാശ’(നോര്‍തേണ്‍ ലൈറ്റ്)വുമായി സാമ്യമുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. കുള്ളന്‍ ഗ്രഹവും അതിന്‍െറ നക്ഷത്രവും തമ്മില്‍ നടക്കുന്ന കാന്തിക പ്രവര്‍ത്തനങ്ങള്‍ മൂലമാണ് പ്രഭാവലയമുണ്ടാകുന്നതെന്ന് കാല്‍ടെകിലെ ശാസ്ത്രജ്ഞന്‍ ഗ്രെഗ് ഹാലിനാന്‍ പറഞ്ഞു. പലോമര്‍ പര്‍വതത്തിലുള്ള ഹെയില്‍ ടെലിസ്കോപ്പിലൂടെയും ഹവായിലെ കെക്ക് ടെലിസ്കോപ്പിലൂടെയുമാണ് ശാസ്ത്രജ്ഞര്‍ ഈ പ്രതിഭാസം നിരീക്ഷിച്ചത്.
ഹൈഡ്രജന്‍ കണങ്ങളുമായി കൂട്ടിമുട്ടുന്നത് കാരണം കുള്ളന്‍ ഗ്രഹത്തിലെ പ്രഭാവലയം ചുവപ്പ് നിറത്തിലാണ് കാണപ്പെട്ടത്. ഭൂമിയിലേത് ഓക്സിജന്‍ കണങ്ങളുമായി കൂട്ടിയിടിക്കുന്നതിനാല്‍ പച്ച നിറമാണുണ്ടാവാറെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. ചാര കുള്ളന്‍ ഗ്രഹങ്ങളെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ പുതിയ കണ്ടത്തെല്‍ സഹായിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. പുതിയ കണ്ടത്തെല്‍ ‘നാച്വര്‍’ ജേണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
