ഭക്ഷണം കൊണ്ടുപോകുന്ന ഉറുമ്പുകള്‍ക്കിടയിലുമുണ്ടൊരു ലീഡര്‍!
text_fieldsതെല്‍അവീവ്: ഉറുമ്പുകള്‍ എങ്ങനെയാണ് ഇത്ര ഒത്തിണക്കത്തോടെ വലിയ ഭക്ഷണപദാര്‍ഥങ്ങള്‍ നീക്കിക്കൊണ്ടുപോകുന്നതെന്ന് ആശ്ചര്യപ്പെട്ടിട്ടില്ളേ? ഉറുമ്പുകളുടെ കൂട്ടായ്മ എന്തുകൊണ്ടാണ് സാധ്യമാകുന്നതെന്ന് വര്‍ഷങ്ങള്‍ നീണ്ട പരീക്ഷണങ്ങള്‍ക്കൊടുവില്‍ കണ്ടത്തെിയിരിക്കുകയാണ് ഒരുപറ്റം ശാസ്ത്രജ്ഞര്‍. ഭക്ഷണം കൊണ്ടുപോകുന്നത് അവരുടെയിടയിലുള്ള ടീം ലീഡറും മറ്റു സഹായി ഉറുമ്പുകളുമാണ് നിയന്ത്രിക്കുന്നതെന്നാണ് കണ്ടത്തെല്‍. ഇങ്ങനെ വഴിതെറ്റാതെ അവയുടെ സങ്കേതത്തിലത്തെിക്കാന്‍ ഉറുമ്പിന്‍ നേതാവും പരിവാരങ്ങളും മുന്നില്‍നിന്നും നേതൃത്വം നല്‍കുന്നുണ്ടെന്നാണ് ഇസ്രായേല്‍ ശാസ്ത്രസംഘം നടത്തിയ പരീക്ഷണത്തില്‍ തെളിഞ്ഞത്.
ഓരോ ഉറുമ്പുകളുടെയും പരിശ്രമവും സഹകരണവുമാണ് ഒരേ ദിശയിലേക്ക് പദാര്‍ഥം നീങ്ങുന്നതിന് കാരണമെന്നാണ് റെഹോവോടിലെ വെയ്സ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ഭൗതിക ശാസ്ത്രജ്ഞന്‍ ഡോ. ഓഫര്‍ ഫെയ്നിര്‍മാന്‍ പറയുന്നത്. കോണ്‍ഫ്ളക്സിനു സമാനമായ ചീരിയോസ് ധാന്യം വേഗത്തില്‍ തലങ്ങുംവിലങ്ങും പായുന്ന കറുത്ത ഉറുമ്പുകള്‍ക്ക് നല്‍കിയാണ് ഇവര്‍ പരീക്ഷണം നടത്തിയത്. സാധാരണ അച്ചടക്കമുള്ള ഉറുമ്പുകളില്‍നിന്നും വ്യത്യസ്തമായി ഒരു ലക്കും ലഗാനുമില്ലാതെ പോകുന്നവയാണ് ഇത്തരം ഉറുമ്പുകള്‍. എന്നാല്‍, ലക്ഷ്യമില്ലാത്ത ഇത്തരം ഉറുമ്പുകളില്‍പോലും കൂട്ടായ്മയുണ്ടെന്നാണ് കണ്ടത്തെിയിരിക്കുന്നത്. ലീഡര്‍ ഉറുമ്പുമായി ഇവ കൂടുതല്‍ സഹകരിക്കുന്നു.
എങ്ങോട്ടാണോ പദാര്‍ഥം നീങ്ങുന്നത് ആ ഭാഗത്തേക്കുതന്നെ ഇവ സ്വാഭാവികമായും സമ്മര്‍ദം ചെലുത്തുന്നു. ഇതോടെ പരസ്പരമുള്ള വടംവലിയും ഇല്ലാതാക്കുന്നു. സ്ഥിരതയില്ലായ്മ ശരിയായ നീക്കത്തിന് തടസ്സമാകുമ്പോള്‍ ലീഡര്‍ ഉറുമ്പ് ഇടപെട്ട് ദിശ ശരിയാക്കും. ലീഡര്‍ ഉറുമ്പത്തെി ശരിയായ ദിശയിലേക്ക് തള്ളുന്നതോടെ ശേഷിച്ചവയും അനുസരണയോടെ അങ്ങോട്ട് നീക്കാന്‍ തുടങ്ങുകയായി. എന്നാല്‍, ഭാരമേറിയ സാധനങ്ങള്‍ ശരിയായ ദിശയിലേക്ക് നീക്കുമെങ്കിലും വഴിയിലെ തടസ്സങ്ങള്‍ മനസ്സിലാക്കി റൂട്ട് മാറ്റാന്‍ കഴിയുന്നില്ളെന്നും പരീക്ഷണത്തില്‍നിന്ന് തിരിച്ചറിഞ്ഞു.
image credit: http://t2.uccdn.com/
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
