Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightപേപ്പറുപോലെ മടക്കാന്‍ ...

പേപ്പറുപോലെ മടക്കാന്‍ കഴിയുന്ന ഡ്രോണ്‍ വരുന്നു

text_fields
bookmark_border
പേപ്പറുപോലെ മടക്കാന്‍ കഴിയുന്ന ഡ്രോണ്‍ വരുന്നു
cancel

ബെയ്ജിങ്: A4 പേപ്പറിനു സമാനമായി മടക്കാന്‍ പറ്റുന്ന ഡ്രോണ്‍ ചൈനീസ് വിപണിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ഡ്രോണ്‍ ഉപഭോക്താക്കളുടെ എണ്ണം 67.3 ബില്യന്‍ ആയി ഉയരുമെന്നും ഈ രംഗത്ത് കിടമത്സരം കടുത്തതാണെന്നും ചീഫ് എക്സിക്യുട്ടീവ് ഓഫിസര്‍ ലീ സിആയു പറഞ്ഞു. ‘ട്രാന്‍സ്ഡ്രോണ്‍ A4’ന്‍െറ രൂപരേഖ സാധാരണ ഡ്രോണിന്‍േറതില്‍നിന്ന് വിഭിന്നമാണെന്നും ഇത് 71 മില്ലീമീറ്ററാക്കി മടക്കി ഉപയോഗിക്കാന്‍ പറ്റുമെന്നും ചൈനീസ് പത്രം പീപ്ള്‍സ് ഡെയിലി റിപ്പോര്‍ട്ട് ചെയ്തു. ഇതിന്‍െറ ഭാരം കേവലം1500 ഗ്രാം മാത്രമാണെന്നും തടസ്സം കൂടാതെ എളുപ്പത്തില്‍ യാത്രചെയ്യാമെന്നും റിപ്പോര്‍ട്ട് സൂചിപ്പിച്ചു. ഇതില്‍ ഘടിപ്പിച്ചിട്ടുളള ആന്‍റി ജാമിങ് ഉപയോഗിച്ച് പുറത്തുനിന്നും ഇതിനെ നിയന്ത്രിക്കാന്‍ പറ്റും. ഇതില്‍ ഘടിപ്പിച്ചിട്ടുള്ള പ്രഫഷനല്‍ കാമറ വൈ ഫൈ വഴി മൊബൈല്‍ ഫോണുമായി ബന്ധിപ്പിക്കാനും തല്‍സമയം ഉയര്‍ന്ന നിലവാരമുള്ള ഫോട്ടോ അയക്കാനും കഴിയും.

Show Full Article
TAGS:
Next Story