വരുന്നു, സൂപ്പര്‍ സോണിക് ജെറ്റ് യാത്രാവിമാനം
text_fieldsബോസ്റ്റണ്‍: ന്യൂയോര്‍ക്കില്‍നിന്നും ലണ്ടനിലേക്ക് മൂന്നു മണിക്കൂറില്‍ എത്താന്‍ കഴിയുന്ന സൂപ്പര്‍ സോണിക് ജെറ്റ് വിമാനവുമായി ഒരു കൂട്ടം എന്‍ജിനീയര്‍മാര്‍. ബോസ്റ്റണ്‍ കേന്ദ്രമായുള്ള സ്പൈക് എയറോസ്പേസ് കമ്പനി 2013ല്‍ വികസിപ്പിച്ച എസ് -512 എന്ന സൂപ്പര്‍ സോണിക് ജെറ്റ് വിമാനമാണ് പുതിയ മാറ്റങ്ങളോടെ അവര്‍ വീണ്ടും അവതരിപ്പിച്ചിരിക്കുന്നത്.
നിര്‍മാണത്തിന്‍െറ അണിയറയില്‍ ഇന്ത്യന്‍ വംശജരായ എന്‍ജിനീയര്‍മാരും ഉള്‍പ്പെടുന്നു. നവീകരിച്ച ഡിസൈന്‍ വിമാനത്തിന് കൂടുതല്‍ വേഗത നല്‍കും. മണിക്കൂറില്‍ 2205 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ ഈ വിമാനത്തിനു കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ശബ്ദവേഗതയിലേക്കാള്‍ 1.8 മടങ്ങ് കൂടുതലാണിത്. ഈ അതിവേഗതിയില്‍ സഞ്ചരിച്ചാല്‍ യാത്രക്കാര്‍ക്ക് ന്യൂയോര്‍ക്കില്‍നിന്നും ലണ്ടനിലേക്ക് മൂന്നുമണിക്കൂറിലത്തൊം. യാത്രക്കാര്‍ക്ക് ഷോപ്പിങ്ങിനും വിനോദത്തിനുമായി പാരിസില്‍നിന്നും ദുബൈയിലേക്ക് പോകാമെന്നും രാത്രി അത്താഴത്തിനുമുമ്പ് വീട്ടില്‍ തിരിച്ചത്തൊമെന്നുമാണ് കമ്പനി അധികൃതര്‍ വേഗതയെ വിശേഷിപ്പിച്ചുകൊണ്ട് പറയുന്നത്.
പുതുതായി രൂപകല്‍പന ചെയ്ത ‘ഡെല്‍റ്റ’ ചിറകുകളാണ് വിമാനത്തിന് കൂടുതല്‍ വേഗത നല്‍കുന്നത്. പുതിയ ചിറകുകളും നവീകരിച്ച പിന്‍ഭാഗവും വായുവിനെ പ്രതിരോധിക്കാനും ഇന്ധന ക്ഷമത വര്‍ധിപ്പിക്കാനും സഹായിക്കുന്നു. ബിസിനസ് ജെറ്റായാണ് എസ് -512നെ വികസിപ്പിച്ചിരിക്കുന്നത്. ആറുകോടി യു.എസ് ഡോളറിനും (ഏകദേശം 380 കോടി രൂപ) എട്ട് കോടി യു.എസ് ഡോളറിനും (ഏകദേശം 507 കോടി രൂപ) ഇടയിലാണ് വിമാനത്തിന്‍െറ വില. സൂപ്പര്‍ സോണിക് വിമാനങ്ങള്‍ വ്യോമയാന മേഖലയുടെ ഭാവിയാണെന്ന് സ്പൈക് എയറോസ്പേസ് സി.ഇ.ഒ വിക് കച്ചോരിയ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
