ഇനി വെല്‍ഫിക്കാലം
text_fieldsസെല്‍ഫി ചിത്രം മാത്രമാണെങ്കില്‍ വെല്‍ഫി ചിത്രവും ശബ്ദവും ഉപയോഗപ്പെടുത്താവുന്ന വിഡിയോയാണ്
മുംബൈ: ഒറ്റ സ്നാപ്പിലൊതുങ്ങാത്ത വികാരങ്ങള്‍ പകര്‍ത്താന്‍ ഇനി വെല്‍ഫിയെ കൂട്ടുപിടിക്കാം. വെല്‍ഫിയെന്ന വിഡിയോ സെല്‍ഫി ഇന്ത്യയിലും തരംഗമാകുകയാണ്. സെല്‍ഫി ചിത്രം മാത്രമാകുമ്പോള്‍ വെല്‍ഫി ചിത്രവും ശബ്ദവും ഉപയോഗപ്പെടുത്താവുന്ന വിഡിയോയാണ്. പ്രത്യേക ആപ്ളിക്കേഷനുകളുടെ സഹായത്തോടെ, നേരത്തെ റെക്കോഡ് ചെയ്ത ഓഡിയോക്കൊപ്പം വിഡിയോ ചേര്‍ത്ത് വെല്‍ഫിയാക്കാം. പ്രശസ്ത സിനിമാ ഡയലോഗുകളും മറ്റും നമ്മുടെ ചുണ്ടനക്കത്തോടൊപ്പം വിഡിയോയില്‍ ചേര്‍ക്കുന്നതാണ് വെല്‍ഫിയിലെ തരംഗം. വെല്‍ഫിയെടുക്കാന്‍ സഹായിക്കുന്ന പ്രമുഖ ആപ്പായ ഡബ്സ്മാഷ് നവംബറിലാണ് ലോഞ്ച് ചെയ്തത്. 192 രാജ്യങ്ങളിലായി 50 ദശലക്ഷത്തിലേറത്തെവണ ഡബ്സ്മാഷ് ആപ്ളിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടതായാണ് ഇവരുടെ വെബ്സൈറ്റ് അവകാശപ്പെടുന്നത്്.
ബോളിവുഡ് താരങ്ങളും കായികതാരങ്ങളും രാഷ്ട്രീയക്കാരുമെല്ലാം ഇതിനകം വെല്‍ഫി ആരാധകരായി. സല്‍മാന്‍ ഖാന്‍, രണ്‍വീര്‍ സിങ്, സോനാക്ഷി സിന്‍ഹ തുടങ്ങി താരങ്ങള്‍ തങ്ങളുടെ വെല്‍ഫികള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ആം ആദ്മി പാര്‍ട്ടി വെല്‍ഫി ഉപയോഗപ്പെടുത്തിയിരുന്നു. സര്‍ക്കാരിന്‍െറ ഒന്നാംവാര്‍ഷികത്തില്‍ പ്രധാനമന്ത്രിക്ക് ആശംസയര്‍പ്പിച്ച് ക്രിക്കറ്റ് താരം യുവ്രാജ്സിങ് എടുത്ത വെല്‍ഫിയും വാര്‍ത്തയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
