പ്രപഞ്ചത്തില്‍ ആകാശഗംഗകള്‍ കണക്കുകൂട്ടിയ അത്രയില്ളെന്ന് പഠനം
text_fieldsവാഷിങ്ടണ്‍: പ്രപഞ്ചത്തില്‍ നക്ഷത്രക്കൂട്ടങ്ങളുടെ എണ്ണം കണക്കുകൂട്ടിയതിനേക്കാള്‍ കുറവാണെന്ന് മിഷിഗന്‍ യൂനിവേഴ്സിറ്റി ഗവേഷകര്‍. ഹബ്ള്‍ ടെലിസ്കോപ് വഴി കാണാവുന്ന നക്ഷത്രക്കൂട്ടങ്ങള്ക്കുമപ്പുറത്ത് എണ്ണത്തിലും വലുപ്പത്തിലും നൂറുകണക്കിന് ഇരട്ടി നക്ഷത്രക്കൂട്ടങ്ങളുണ്ടെന്നായിരുന്നു പഴയ കണക്കുകൂട്ടല്‍. എന്നാല്‍, അത്രയൊന്നുമില്ളെന്ന് ആസ്ട്രോഫിസിക്കല്‍ ജേണല്‍ ലെറ്റേഴ്സ് സയന്‍സ് മാസികയില്‍ വന്ന ലേഖനം പറയുന്നു.
നൂറുകണക്കിന് ഇരട്ടി വലുപ്പമെന്നത് ശരിയല്ളെന്നും 10 ഇരട്ടി വരെ വലുപ്പമുണ്ടാകാമെന്നും യൂനിവേഴ്സിറ്റിയിലെ ഫിസിക്സ് അസോസിയേറ്റ് പ്രഫസര്‍ ബ്രയന്‍ ഒ ഷീ പറഞ്ഞു. നാഷനല്‍ സയന്‍സ് ഫൗണ്ടേഷന്‍െറ ബ്ളൂ വാട്ടേഴ്സ് സൂപ്പര്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ചാണ് സംഘം ഗവേഷണം നടത്തിയത്. ഇവയില്‍ പരീക്ഷിച്ച മാതൃകകള്‍ ശരിയാണോയെന്ന് അറിയാന്‍ 2018ല്‍ ഹബ്ളിന്‍െറ പിന്‍ഗാമിയായി ജെയിംസ് വെബ് ടെലിസ്കോപ് എത്തുന്നതു വരെ കാത്തിരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
