മുറിവുണക്കാന്‍ ഇനി ഇലാസ്റ്റിക് ജെല്ലും
text_fieldsവാഷിങ്ടണ്‍: വേഗത്തില്‍ മുറിവുണക്കാന്‍ കഴിയുന്ന പ്രോട്ടീനടങ്ങിയ നൂതന ഇലാസ്റ്റിക് ജെല്‍ ശാസ്ത്രഞ്ജര്‍ വികസിപ്പിച്ചു. വെളിച്ചത്തിന്‍െറ സഹായത്തോടെ രക്തധമനികളുടെയും ത്വക്കിന്‍െറയും സ്വഭാവം മനസ്സിലാക്കി മുറിവുണക്കുന്ന ഫോട്ടോക്രോസ്ലിങ്കബ്ള്‍ ഇലാസ്റ്റിന് പോളിപെപ്റ്റിഡെ (ഇ.എല്‍.പി) എന്ന ഹൈഡ്രോ ജെല്‍ അമേരിക്കയിലെ ബോസ്റ്റണിലെ ബ്രിങ്ഹാം വുമന്‍സ് ഹോസ്പിറ്റലിലെ ബയോമെഡിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തിലെ ഗവേഷകര്‍ വികസിപ്പിച്ചത്. അമിനോ ആസിഡടങ്ങിയ രാസസംയുക്തമുപയോഗിച്ച് നിര്‍മിച്ച എളുപ്പം വഴങ്ങുന്ന ജെല്‍ വെളിച്ചത്തിലാണ് രാസപ്രവര്‍ത്തനം നടത്തുക.
ജെല്‍ രൂപത്തിലുള്ള പദാര്‍ഥങ്ങള്‍ ബയോമെഡിസിനുകളില്‍ ഉപയോഗിക്കാറുണ്ടെങ്കിലും അവക്ക് പലപോരായ്മകളും ഉണ്ടായിരുന്നു. വെളിച്ചവുമായി ജെല്ലിലെ തന്മാത്രകള് പ്രവര്‍ത്തിക്കുകയും രാസപ്രവര്‍ത്തനത്തിലൂടെ മുറിവ് ഉണക്കുകയും ചെയ്യുന്നു. ശരീരത്തിന് ഹാനികരമല്ളെന്നതും ഇതിന്‍െറ പ്രത്യേകതയാണ്. പുറമെയുള്ള മുറിവുണക്കുന്നതിന് ഉപയോഗിക്കുന്നതിന് പുറമെ കോശങ്ങളിലേക്കും ഇത് പ്രയോഗിക്കാന്‍ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
