ആഘോഷത്തിന് ഹൈടെക് പൊലിമ നല്‍കുന്നതായിരുന്നു ഇത്തവണത്തെ ഓണത്തിന്‍െറ പൊലിമ. ഹൈടെക് സംവിധാനങ്ങള്‍ എങ്ങനെ സാധാരണക്കാര്‍ക്ക് പ്രയോജനപ്പെടുത്താം എന്നതിന്‍െറ പരീക്ഷണവേദികൂടിയായിരുന്നു ഇത്തവണ ആഘോഷം.
വിഷം ചേര്‍ക്കാത്ത പച്ചക്കറി ഉപഭോക്താക്കളില്‍ എത്തിക്കുന്നതിനാണ് ഓണത്തിനുമുമ്പുള്ള ദിവസങ്ങളില്‍ ഹൈടെക് സംവിധാനം ഉപയോഗപ്പെടുത്തിയത്. കൊച്ചിയിലെ ഇന്‍ഫോപാര്‍ക്ക് കേന്ദ്രീകരിച്ചുള്ള ഡിജിറ്റല്‍ സ്ഥാപനത്തിലെ ടെക്കികളാണ് വിഷംചേര്‍ക്കാത്ത പച്ചക്കറി ഓണ്‍ലൈനായി ഉപഭോക്താക്കളില്‍ എത്തിക്കാന്‍ സൗകര്യമൊരുക്കിയത്. ഇതിനായി ജൈവപച്ചക്കറി സ്റ്റാളുകളും ഒരുക്കിയിരുന്നു. സ്റ്റാളില്വന്ന് പച്ചക്കറി തെരഞ്ഞെടുത്തുവാങ്ങാന് കഴിയാത്തവര്‍ക്കായാണ് ഓണ്‍ലൈന്‍ സൗകര്യമൊരുക്കിയത്.
ഓഫിസിലിരുന്ന് ഓണ്‍ലൈനില്‍ പച്ചക്കറി തെരഞ്ഞെടുക്കുക. ഓണ്ലൈന്വഴിതന്നെ ഓര്‍ഡര്‍ ചെയ്യുക. ഡ്യൂട്ടികഴിഞ്ഞിറങ്ങുമ്പോള് പച്ചക്കറിയും വാങ്ങി വീട്ടിലേക്ക് പോവുക. തിക്കിത്തിരക്കേണ്ട, കിട്ടാതിരിക്കുമോ എന്ന ആശങ്കവേണ്ട. ജോലിക്കിടയില്‍ പച്ചക്കറി വാങ്ങാന്‍ പോയതിന് സ്ഥാപനമേധാവിയുടെ ശാസനയും കേള്‍ക്കേണ്ട. ടെക്കികള്‍ക്ക് മാത്രമല്ല, സാധാരണക്കാര്‍ക്കും ഇത്തരത്തില്‍ പച്ചക്കറി വാങ്ങാന്‍ സൗകര്യമൊരുക്കിയിരുന്നു.
കര്‍ഷകര്‍ക്കും കിട്ടി ഇതിന്‍െറ പ്രയോജനം. ഇടനിലക്കാരില്ലാതെ, ഉപഭോക്താക്കള്‍ക്ക് നേരില്‍ സാധനമത്തെിക്കാന് കഴിഞ്ഞു. അതുകൊണ്ടുതന്നെ തങ്ങള്‍ ഉല്പാദിപ്പിച്ച വിളകളുടെ ലാഭം ഇടത്തട്ടുകാര്‍ തട്ടിയെടുത്തു എന്ന ആശങ്ക ഒഴിവാകുകയും ചെയ്തു. ടെക്കിയായ പ്രദീപാണ് ഫാര്‍മേഴ്സ് എഫ്.സി എന്ന ഈ സംരംഭത്തിന്‍െറ രൂപകല്പന നിര്‍വഹിച്ചത്. ഓണ്‍ലൈന്‍ പ്ളാറ്റ്ഫോം വഴി ഇന്‍ഫോപാര്‍ക്കിലെ ടെക്കികളെ കര്‍ഷകരുമായി നേരിട്ട് ബന്ധിപ്പിക്കുക എന്ന ആശയമാണ് യാഥാര്‍ഥ്യമാക്കിയതെന്ന് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ പറയുന്നു.
സദ്യയൊരുക്കാന്‍ സമയമുള്ളവര്ക്കാണ് ‘ഓണ്‍ലൈന്‍ പച്ചക്കറി ഷോപ്’ പ്രയോജനപ്പെട്ടതെങ്കില്‍, അതിനും സമയമില്ലാത്തവരെ സഹായിക്കാന്‍ കാറ്ററിങ് സ്ഥാപനങ്ങള്‍ റെഡിമേഡ് ഓണസദ്യയുമായി രംഗത്തുണ്ടായിരുന്നു. ഓണദിവസങ്ങളില്‍ ഇത്തരത്തിലുള്ള റെഡിമേഡ് സദ്യവാങ്ങാന് കാറ്ററിങ് സ്ഥാപനങ്ങളുടെ മുന്നില്‍ മണിക്കൂറുകളോളം വരിനില്‍ക്കുന്നവരെയും കാണാമായിരുന്നു. എന്നാല്‍, ഓണദിനത്തിലും ജോലി ചെയ്യാന്‍ നിര്‍ബന്ധിതരായ വലിയൊരുവിഭാഗം നഗരത്തിലുണ്ടായിരുന്നു. സദ്യയൊരുക്കാനോ കാറ്ററിങ് സ്ഥാപനങ്ങളുടെ മുന്നില്‍ വരിനില്ക്കാനോപോലും സമയമില്ലാതെ, വിദേശ കമ്പനികളുടെ ഇന്ത്യന്‍ ഒൗട്ട്സോഴ്സ് ശാഖകളില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരായ ടെക്കികള്‍ ഉള്‍പ്പെടെയുള്ളവര്‍. അവരെ ലക്ഷ്യംവെച്ച് ഇക്കുറി ഓണ്‍ലൈന്‍ ഓണസദ്യയും ഒരുങ്ങി. ഇതിനായി പ്രത്യേക ആപ് ഗ്രൂപ്പുകളാണ് രംഗത്തിറങ്ങിയത്. ഇതില്‍ പ്രമുഖര്‍ ഒലാ ആപ് ആയിരുന്നു.
ചെയ്യേണ്ടിയിരുന്നത് ഇത്രമാത്രം. ഓണദിവസം ‘ആപ് തുറക്കുക’; കഫേ ഐക്കണ്‍ സെലക്ട് ചെയ്തശേഷം ആവശ്യമായ സദ്യ നിര്‍ദേശിക്കുക. ‘ഓര്‍ഡര്‍ പ്ളേസ്’ ചെയ്യുക. ‘കണ്‍ഫേം’ ബട്ടണില്‍ ക്ളിക് ചെയ്യുക. അല്പസമയത്തിനകം വീട്ടുവാതുക്കല്‍ ഓണസദ്യ എത്തും. പദ്ധതി വിജയമായെന്ന് സംഘാടകര്‍ അവകാശപ്പെടുന്നു. ഏതായാലും അടുത്തവര്‍ഷം കൂടുതല്‍ ആപ്പുകള്‍ സദ്യയുമായി രംഗത്തിറങ്ങുമെന്നാണ് പ്രതീക്ഷ. സ്വന്തംകാര്യം മാത്രമല്ല, ഇക്കുറി ടെക്കികള്‍ നോക്കിയത്. ഓണമുണ്ണാന്‍ കഴിയാത്ത പാവപ്പെട്ടവരുടെ കാര്യവും അവരുടെ മനസ്സിലുണ്ടായിരുന്നു. ഓണ്‍ലൈന്‍ കാമ്പയിന്‍െറ ഭാഗമായി കൊച്ചി ഇന്‍ഫോപാര്‍ക്കിലെ വിവിധ കമ്പനികളിലെ ജീവനക്കാര്‍ ശേഖരിച്ചത് മൂന്നു ടണ്ണിലേറെ അരിയാണ്. അനാഥാലയങ്ങള്‍ക്കും വൃദ്ധസദനങ്ങള്‍ക്കും ആദിവാസി കുടുംബങ്ങള്‍ക്കുമായി ഇത് സംഭാവന ചെയ്തു. ഇന്‍ഫോപാര്‍ക്കിലെ കാരുണ്യസംരംഭമായ ‘ഓണം നന്മ’ യുടെ ആഭിമുഖ്യത്തിലായിരുന്നു അരിശേഖരണവും വിതരണവും. ഇന്‍ഫോപാര്‍ക്കിന്‍െറ കൊച്ചി, കൊരട്ടി, ചേര്‍ത്തല കാമ്പസുകളിലെ ജീവനക്കാരാണ് ധാന്യശേഖരണം നടത്തിയത്.
കൊച്ചി കാമ്പസില്‍നിന്ന് ശേഖരിച്ച രണ്ടര ടണ്‍ അരിയില്‍ രണ്ടുടണ്‍ കുട്ടമ്പുഴയില്‍ മാമലക്കണ്ടത്തെ 195 ആദിവാസി കുടുംബങ്ങള്‍ക്കും ഇന്ഫോപാര്ക്കിനു സമീപത്തെ വൃദ്ധസദനങ്ങള്‍ക്കും അനാഥമന്ദിരങ്ങള്ക്കുമായി വിതരണം ചെയ്തു. ചേര്‍ത്തല പാര്‍ക്കിലെ ജീവനക്കാര്‍ സംഭരിച്ച 500 കിലോ അരി പാര്‍ക്കിനു ചുറ്റുമുള്ള പഞ്ചായത്തുകളിലെ അഗതിമന്ദിരങ്ങള്‍ക്ക് നല്കി. കൊരട്ടി കാമ്പസിലെ കമ്പനികളുടെ വകയായുള്ള 650 കിലോഗ്രാം അരി അനാഥാലയങ്ങള്‍ക്കും കാരുണ്യമന്ദിരങ്ങള്ക്കും പാവപ്പെട്ട കുടുംബങ്ങള്‍ക്കുമായി നല്കി. അത് ഹൈടെക് കാരുണ്യ ഓണാഘോഷം.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Aug 2015 4:48 PM GMT Updated On
date_range 2015-08-31T22:18:48+05:30ആഘോഷിച്ചത് ഹൈടെക് ഓണം
text_fieldsNext Story