ചിന്നഗ്രഹം ഭൂമിയില്‍ പതിക്കില്ല; സെപ്റ്റംബറില്‍ ‘ലോകം അവസാനിക്കി’ല്ളെന്നും നാസ
text_fieldsവാഷിങ്ടണ്‍: സെപ്റ്റംബര്‍ 15നും 28നുമിടക്ക് ഭൂമിയെ നശിപ്പിക്കാന്‍ ശേഷിയുള്ള ചിന്നഗ്രഹം പതിച്ചേക്കുമെന്ന് ഇന്‍റര്‍നെറ്റില്‍ പ്രചരിച്ച വാര്‍ത്തക്ക് അടിസ്ഥാനമില്ളെന്ന് നാസ. അടുത്ത 100 വര്‍ഷത്തേക്ക് സമാനമായ ബഹിരാകാശ ‘ആക്രമണം’ ഉണ്ടാകാനുള്ള സാധ്യത 0.01 ശതമാനം മാത്രമാണെന്നും കഴിഞ്ഞദിവസം പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
കരീബിയന്‍ ദ്വീപായ പോര്‍ട്ടോ റികോ മാത്രമല്ല, അമേരിക്കയുടെയും മെക്സികോയുടെയും അറ്റ്ലാന്‍റിക് തീരങ്ങളെയും ദക്ഷിണ, മധ്യ മേഖലകളെയും വിഴുങ്ങാന്‍ശേഷിയുള്ള ചിന്നഗ്രഹം രണ്ടാഴ്ചക്കിടയില്‍ ഏതുനിമിഷവും പതിച്ചേക്കുമെന്ന് ബ്ളോഗുകള്‍ വഴിയാണ് പ്രചരിച്ചത്. അമേരിക്ക ആക്രമിക്കപ്പെടുന്നുവെന്ന തരത്തിലുള്ള വാര്‍ത്തയായതിനാല്‍ ഇതിന് കൂടുതല്‍ പ്രചാരവും കിട്ടി. ഇതത്തേുടര്‍ന്നാണ് നാസ വിശദീകരണക്കുറിപ്പിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
