വാഷിങ്ടണ്‍: ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്‍െറ ‘അന്തരീക്ഷ’ത്തില്‍ ഇതാദ്യമായി നിയോണ്‍ വാതകത്തിന്‍െറ സാന്നിധ്യം സ്ഥിരീകരിച്ചു. ചന്ദ്രോപരിതലത്തിലെ പൊടിപടലങ്ങളെയും മറ്റും പഠിക്കുന്നതിനായി നാസ വിക്ഷേപിച്ച ചെറു ഉപഗ്രഹമായ ലൂണാര്‍ അറ്റ്മോസ്ഫിയര്‍ ആന്‍ഡ് ഡസ്റ്റ് എന്‍വയണ്‍മെന്‍റ് എക്സ്പ്ളോറര്‍ (ലാഡീ) ആണ് നിയോണ്‍ വാതകത്തെ തിരിച്ചറിഞ്ഞത്.
ലാഡീയിലെ പ്രത്യേക ഉപകരണമായ ന്യൂട്രല്‍ മാസ് സ്പെക്ട്രോമീറ്റര്‍ എന്ന ഉപകരണത്തിന്‍െറ സഹായത്തോടെയാണ് കണ്ടത്തെല്‍. ഭൂമിയെ അപേക്ഷിച്ച് ഏറെ സാന്ദ്രമായ ചൊവ്വയുടെ അന്തരീക്ഷത്തില്‍ നിയോണിന്‍െറ സാന്നിധ്യം തിരിച്ചറിയുക പ്രയാസമാണ്. 1960കളുടെ അവസാനം, മനുഷ്യനെ ചന്ദ്രനിലിറക്കിയ അപ്പോളോ പദ്ധതിയുടെ കാലത്തുതന്നെ ഇവിടെ നിയോണ്‍ ഉണ്ടാകാമെന്ന് ഗവേഷകര്‍ പറഞ്ഞിരുന്നെങ്കിലും തെളിവുകള്‍ ലഭിച്ചിരുന്നില്ല. ഇപ്പോള്‍ അന്തരീക്ഷത്തിന്‍െറ ഉപരിപാളിയിലാണ് നിയോണ്‍ കണ്ടത്തെിയിരിക്കുന്നത്. നിയോണിന് പുറമെ ഹീലിയം, ആര്‍ഗണ്‍ എന്നീ വാതകങ്ങളും ഈ ഉപഗ്രഹം തിരിച്ചറിഞ്ഞിട്ടുണ്ട്.