ആല്‍ഡ്രിന്‍െറ ബഹിരാകാശ യാത്രാച്ചെലവ് 33.31 ഡോളര്‍ മാത്രം!
text_fieldsലണ്ടന്‍: നീല്‍ ആംസ്ട്രോങ്ങിന് കൂടെ ചന്ദ്രനിലിറങ്ങിയ രണ്ടാമത്തെ വ്യക്തിയായ ബസ് എഡ്വിന്‍ ആല്‍ഡ്രിന്‍െറ ബഹിരാകാശ യാത്രാച്ചെലവ് 33.31 ഡോളര്‍ മാത്രം! അദ്ദേഹംതന്നെയാണ് ട്വിറ്ററിലൂടെ ചെലവ് പുറത്തുവിട്ടത്. 1969ലാണ് ഇദ്ദേഹം നീല്‍ ആംസ്ട്രോങ്ങിനോടൊപ്പം ചന്ദ്രനിലിറങ്ങിയത്. അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത യാത്രാ വൗച്ചര്‍ പ്രകാരം ഹൗസ്ടണില്‍നിന്ന് ചന്ദ്രനിലേക്കും തിരിച്ചുവരാനുമുള്ള ചെലവ് നികുതികളടക്കം 33.31 ഡോളറാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.
മറ്റൊരു ട്വീറ്റില്‍, ഭൂമിയിലത്തെിയതിനുശേഷം യാത്രക്കാര്‍ ഒപ്പുവെച്ച രേഖയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1969 ജൂലൈ 24ലെ രേഖയില്‍ നീല്‍ ആംസ്ട്രോങ്, ആല്‍ഡ്രിന്‍, മൈക്കിള്‍ കോളിന്‍സ് എന്നിവര്‍ ഒപ്പുവെച്ചിട്ടുണ്ട്. ചന്ദ്രനില്‍നിന്ന് പാറക്കഷണം കൊണ്ടുവന്നതായി അതില്‍ പ്രഖ്യാപിക്കുന്നുണ്ട്. ആല്‍ഡ്രിന്‍െറ ശൂന്യാകാശവാഹനത്തെപ്പറ്റിയും യാത്രയില്‍ ഉപയോഗിച്ച ഓട്ടോമൊബൈലുകളെക്കുറിച്ചും ഇതില്‍ വിശദമായി രേഖപ്പെടുത്തിയിരിക്കുന്നു. സര്‍ക്കാര്‍ ഭക്ഷണത്തെപ്പറ്റിയും താമസമുറികളെപ്പറ്റിയുമെല്ലാം തീയതി ക്രമത്തിലാണ് വിവരിക്കുന്നത്. അദ്ദേഹത്തിന്‍െറ ബഹിരാകാശയാത്രാ വാഹനമായ അപ്പോളോ 11ല്‍ യാത്രാവേഷത്തിലുള്ള ഒരു ഫോട്ടോയും അദ്ദേഹം ട്വീറ്റ് ചെയ്തവയില്‍ ഉള്‍പ്പെടുന്നു.