ടീ ടൈം റെസ്റ്റോറന്റ് ഇനി ജലീബ് അൽ ശുവൈഖിലും രുചി പടർത്തും
text_fieldsടീ ടൈം റെസ്റ്റോറന്റ് ജലീബ് അൽ ശുവൈഖിൽ മുബാറക് ഖാലിദ് അൽ ദുവൈഹി ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: രുചികരമായ ചായയും പലഹാരങ്ങളും കൊണ്ട് ശ്രദ്ധേയമായ ടീ ടൈം റെസ്റ്റോറന്റ് ഇനി ജലീബ് അൽ ശുവൈഖിലും രുചി പടർത്തും. ടീ ടൈം റെസ്റ്റോറന്റിന്റെ കുവൈത്തിലെ ആറാമത്തെ ശാഖ ജലീബ് അൽ ശുവൈഖിൽ പൊലീസ് സ്റ്റേഷന് എതിർ വശത്തായുള്ള കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു.
മുബാറക് ഖാലിദ് അൽ ദുവൈഹി ഉദ്ഘാടനം നിർവ്വഹിച്ചു. ടി ടൈം കുവൈത്ത് മാനേജിംഗ് ഡയറക്ടർ റാഷിദ് കുറുങ്ങോട്ട്, പാർട്ണർമാരായ സുഹൈൽ അബ്ദുല്ല, നാദിർ റാഷിദ് എന്നിവർ സംബന്ധിച്ചു.
രുചികരമായ കറക് ചായക്കൊപ്പം അന്താരാഷ്ട്ര നിലവാരമുള്ള ബർഗറുകൾ, സാന്റ്‌വിച്ച്, വിവിധ തരം ചപ്പാത്തി റോളുകൾ, ഫ്രഷ് ജൂസ്, ഷേക്കുകൾ എന്നിവ ടീ ടൈമിൽ ലഭ്യമാണ്. വിവിധ ജി.സി.സി രാജ്യങ്ങളിലായി 120 തോളം ഔട്ട്ലറ്റുകൾ ടീ ടൈമിനുണ്ട്. കുവൈത്തിൽ ജലീബിനു പുറമെ ഫർവാനിയ, ഖുറൈൻ മാർക്കറ്റ്, മംഗഫ്, ആർദിയ ഹറഫിയ, സാൽമിയ എന്നിവിടങ്ങളിൽ ഔട്ട്‍ലറ്റുകളുണ്ട്.

