കഴിഞ്ഞ എട്ടു വർഷത്തിനിടെ മതസ്വാതന്ത്ര്യവും മാധ്യമ സ്വാതന്ത്ര്യവുമൊക്കെ ഇടുങ്ങിയമർന്ന ദേശമായിരിക്കുന്നു ഇന്ത്യയെന്ന് സാക്ഷ്യപ്പെടുത്തിയ ഒട്ടേറെ അന്താരാഷ്ട്ര സംഘടനകളുണ്ട്. പക്ഷേ, ഈ വിമർശനമൊന്നും ഭരണകൂടത്തെ ഒരിക്കൽപോലും തങ്ങളുടെ അജണ്ടയിൽനിന്ന് പിന്തിരിപ്പിച്ചിട്ടില്ല