പൂരപ്പറമ്പും റേഡിയോയും സി.എൽ. ജോസ് എന്ന ജോസേട്ടന്റെ നാടകത്തിന് കാതോർത്തിരുന്ന കാലമുണ്ട്. നാടകത്തിൽ അദ്ദേഹം സൃഷ്ടിച്ച ഇടിമുഴക്കങ്ങൾ നിലക്കുന്നു. ഇപ്പോൾ നവതിയുടെ നിറവിലും നാടകമെഴുതി സി.എൽ. ജോസ് തൃശൂരിലുണ്ട്. തന്റെ നാടകങ്ങളെയും നിലപാടുകളെയും പറ്റി അദ്ദേഹം സംസാരിക്കുന്നു.