കോഴിക്കോട് എസ്.ഐ.ഒ സംഘടിപ്പിച്ച പരിപാടിക്കെതിരെ വലിയ രീതിയിലുള്ള വിദ്വേഷ പ്രചരണങ്ങളാണ് നടന്നത്. സൂഡിയോ ബഹിഷ്കരിക്കുന്നവർ ടാറ്റയുടെ മറ്റ് ഉൽപ്പന്നങ്ങളും എയർ ഇന്ത്യയും ഇന്ത്യയുടെ പൗരത്വം തന്നെയും ബഹിഷ്കരിക്കട്ടെ എന്നിങ്ങനെ പോകുന്നു യമണ്ടൻ ചോദ്യങ്ങളും പ്രതികരണങ്ങളും. ഫലസ്തീനിൽ നടക്കുന്ന വംശഹത്യ എന്ന യാഥാർഥ്യത്തിൽ നിന്നും കുതറിമാറി, ബഹിഷ്കരിക്കുന്നവരുടെ യുക്തിയളക്കുന്നവർ വംശീയതയുടെ പക്ഷത്താണ് നിലകൊള്ളുന്നത്