Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാ​പ്പ ത​ട​ങ്ക​ൽ:...

കാ​പ്പ ത​ട​ങ്ക​ൽ: കൗ​ൺ​സി​ല​ർ സു​ഗ​ത​ന്​ ജ​യി​ലി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​ൻ അ​നു​മ​തി

text_fields
bookmark_border
കാ​പ്പ ത​ട​ങ്ക​ൽ: കൗ​ൺ​സി​ല​ർ സു​ഗ​ത​ന്​ ജ​യി​ലി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​ൻ അ​നു​മ​തി
cancel
camera_alt

ബി.ജെ.പി കൗൺസിലർ ആർ. സുഗതൻ

കൊ​ച്ചി: കാ​പ്പ നി​യ​മ​പ്ര​കാ​രം ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​യ തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ ഇ​രു​പ​താം വാ​ർ​ഡ് കൗ​ൺ​സി​ല​ർ ആ​ർ. സു​ഗ​ത​ന്​ ജ​യി​ലി​ന​ക​ത്ത്​​ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​ൻ ഹൈ​കോ​ട​തി അ​നു​മ​തി. നേ​ര​ത്തെ നി​ശ്ച​യി​ച്ച പ്ര​കാ​രം ചൊ​വ്വാ​ഴ്ച ത​ന്നെ വി​യ്യൂ​ർ സെ​ൻ​​ട്ര​ൽ ജ​യി​ലി​ൽ​ രാ​വി​ലെ 11ന്​ ​സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​ൻ സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കാ​ൻ ജ​യി​ൽ സൂ​​​പ്ര​ണ്ടി​ന്​ ജ​സ്റ്റി​സ്​ പി.​വി. കു​ഞ്ഞി​കൃ​ഷ്ണ​ൻ നി​ർ​ദേ​ശം ന​ൽ​കി. ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ ക​ഴി​യു​ന്ന​തി​നാ​ൽ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ സു​ഗ​ത​ന് പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യി​ല്ലെ​ങ്കി​ലും ജ​ന​വി​ധി മാ​നി​ക്ക​പ്പെ​ട​ണ​മെ​ന്നും ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ ത​ട​സ​പ്പെ​ട​രു​തെ​ന്നും വി​ല​യി​രു​ത്തി​യാ​ണ്​ ഉ​ത്ത​ര​വ്.

കോ​ട​തി നി​ർ​ദേ​ശി​ച്ചാ​ൽ ജ​യി​ലി​ൽ സ​ത്യ​പ്ര​തി​ജ്ഞ​ക്കു​ള്ള സൗ​ക​ര്യം ഒ​രു​ക്കാ​മെ​ന്ന്​ പ്രോ​സി​ക്യു​ഷ​ൻ ഡ​യ​റ​ക്ട​ർ ജ​ന​റ​ലും കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. ജ​ന​വി​ധി അ​ട്ടി​മ​റി​ക്ക​പ്പെ​ടാ​തി​രി​ക്കാ​ൻ അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ അ​സാ​ധാ​ര​ണ തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കേ​ണ്ടി വ​രു​മെ​ന്ന്​ കോ​ട​തി നി​രീ​ക്ഷി​ച്ചു. നേ​ര​ത്തേ ഗു​രു​ദേ​വ​ന്‍റെ പേ​രി​ൽ സു​ഗ​ത​ൻ അ​ട​ക്കം കൗ​ൺ​സി​ല​ർ​മാ​ർ ന​ട​ത്തി​യ സ​ത്യ​പ്ര​തി​ജ്ഞ ഹൈ​കോ​ട​തി അ​സാ​ധു​വാ​ക്കി​യി​രു​ന്നു. നാ​ലാ​ഴ്ച​ക്ക​കം വീ​ണ്ടും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​നും നി​ർ​ദേ​ശി​ച്ചു.

മ​റ്റു​ള്ള​വ​ർ അ​ന്ന് ത​ന്നെ വീ​ണ്ടും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, ഇ​തി​നി​ടെ ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​യ​തി​നാ​ൽ സു​ഗ​ത​ന് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​ൻ സാ​ധി​ച്ചി​ല്ല. സ​ത്യ പ്ര​തി​ജ്​​ഞ ച​ട​ങ്ങി​ൽ തി​രു​വ​ന​ന്ത​പു​രം മേ​യ​ർ​ക്കും മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ജ​യി​ലി​നു​ള്ളി​ൽ പ്ര​വേ​ശി​ക്കാ​മെ​ന്ന്​ കോ​ട​തി വ്യ​ക്​​ത​മാ​ക്കി. അം​ഗീ​കൃ​ത (അ​ക്ര​ഡി​റ്റ​ഡ്) മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ച​ട​ങ്ങ് റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ അ​ക​ത്ത്​ പ്ര​വേ​ശി​ക്കാം. ഒ​രം​ഗ​ത്തി​ന്​ സ​ത്യ​പ്ര​തി​ജ്ഞ ​ചെ​യ്യാ​നാ​കാ​തെ വ​ന്നാ​ൽ ഭ​ര​ണ​ക​ക്ഷി​ക്ക് ഭൂ​രി​പ​ക്ഷം ന​ഷ്ട​പ്പെ‌​ട്ടേ​ക്കു​മെ​ന്ന ഹ​ര​ജി​ക്കാ​ര​ന്‍റെ വാ​ദ​വും ക​ണ​ക്കി​ലെ​ടു​ത്തു. ജ​നാ​ധി​പ​ത്യ​ത്തെ കു​രു​തി കൊ​ടു​ക്കാ​ൻ കോ​ട​തി ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും വ്യ​ക്​​ത​മാ​ക്കി.

അ​തേ​സ​മ​യം, തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ലെ ബി.​ജെ.​പി.​കൗ​ൺ​സി​ല​ർ​മാ​ർ ബ​ലി​ദാ​നി​ക​ളു​ടെ​യും വി​വി​ധ ദൈ​വ​ങ്ങ​ളു​ടെ​യും പേ​രി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത് അ​സാ​ധു​വാ​ക്കി വീ​ണ്ടും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യ​ണ​മെ​ന്ന കോ​ട​തി ഉ​ത്ത​ര​വി​നെ ഓ​ൺ​ലൈ​ൻ മാ​ധ്യ​ങ്ങ​ൾ തെ​റ്റാ​യി അ​വ​ത​രി​പ്പി​ച്ച​താ​യി കോ​ട​തി വി​മ​ർ​ശി​ച്ചു. അ​ല്ലാ​ഹു​വി​ന്‍റെ നാ​മ​ത്തി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​ൻ അ​നു​വ​ദി​ച്ച കോ​ട​തി വി​വി​ധ ദൈ​വ​ങ്ങ​ളു​ടെ​യും മ​റ്റും പേ​രി​ലു​ള്ള സ​ത്യ​പ്ര​തി​ജ്ഞ അ​നു​വ​ദി​ച്ചി​ല്ലെ​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളി​ലെ പ്ര​ചാ​ര​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Trivandrum CorporationSugathanbjp councellorKAAPA
News Summary - Sugathan Gets Jail Oath Permission
Next Story