Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightസാഗ്റബ് ഓപൺ ഗുസ്തി;...

സാഗ്റബ് ഓപൺ ഗുസ്തി; താരങ്ങൾ പിന്മാറി

text_fields
bookmark_border
Zagreb Open Wrestling
cancel

ന്യൂഡൽഹി: ക്രൊയേഷ്യയിലെ സാഗ്റബിൽ ഫെബ്രുവരി ഒന്നു മുതൽ നടക്കുന്ന ഓപൺ ഗുസ്തി ചാമ്പ്യൻഷിപ്പിൽനിന്ന് കൂട്ടത്തോടെ പിന്മാറി പ്രമുഖ ഇന്ത്യൻ താരങ്ങൾ. ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ പ്രതിഷേധം നടത്തിയിരുന്നു.

പ്രതിഷേധത്തിൽ സജീവമായിരുന്ന വിനേഷ് ഫോഗട്ട് അടക്കമുള്ള താരങ്ങളാണ് പിന്മാറിയത്. മത്സരങ്ങൾക്ക് സജ്ജമായിട്ടില്ലെന്നാണ് പിന്മാറ്റത്തിന് കാരണമായി പറഞ്ഞത്. രവി ദഹിയ, ദീപക് പുനിയ, അൻഷു മലിക്, ബജ്രങ് പുനിയ, സംഗീത ഫോഗട്ട്, സരിത മോർ, ജിതേന്ദ്ര കിൻഹ തുടങ്ങിയവരാണ് പിന്മാറിയത്.

Show Full Article
TAGS:Zagreb Open 
News Summary - Zagreb Open Wrestling; The stars withdrew
Next Story