ഗുസ്തി: കോട്ടയത്തിനും തിരുവനന്തപുരത്തിനും കിരീടം
text_fieldsതൃശൂർ: സംസ്ഥാന സീനിയർ ഗുസ്തി ചാമ്പ്യൻഷിപ്പിൽ വനിതകളിൽ കോട്ടയം കിരീടം നിലനിർത്തി. ആതിഥേയരായ തൃശൂരാണ് റണ്ണറപ്പ്. പുരുഷന്മാരുടെ ഗ്രീക്കോ റോമൻ വിഭാഗത്തിൽ തിരുവനന്തപുരം കിരീടം നിലനിർത്തി. പാലക്കാടാണ് രണ്ടാം സ്ഥാനത്ത്. മത്സരത്തിന് വ്യാഴാഴ്ച തിരശ്ശീല വീഴും. 35 പോയേൻറാടെയാണ് കോട്ടയം വീണ്ടും വനിത കിരീടം ചൂടിയത്.
തൃശൂരിന് 22 പോയൻറ് ലഭിച്ചപ്പോൾ ആലപ്പുഴ 12 പോയേൻറാടെ മൂന്നാം സ്ഥാനത്തെത്തി. അഞ്ച് സ്വർണവും നാല് വെള്ളിയും ഒരു വെങ്കലവുമാണ് ജേതാക്കളുടെ സമ്പാദ്യം. രണ്ട് വീതം സ്വർണവും വെള്ളിയും മൂന്ന് വെങ്കലവും തൃശൂർ നേടി. വനിതകൾക്ക് ഫ്രീസ്റ്റൈലിൽ മാത്രമായിരുന്നു മത്സരം. പുരുഷന്മാർക്ക് ഇതിനു പുറമെ ഗ്രീക്കോ റോമൻ ഇനത്തിലും മത്സരമുണ്ട്. ഇതിൽ പുരുഷന്മാരുടെ ഫ്രീസ്റ്റൈൽ മത്സരം വ്യാഴാഴ്ചയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
