ലോക ഹാൻഡ്ബാൾ ചാമ്പ്യൻഷിപ് ഒക്ടോബർ18 മുതൽ ദമ്മാമിൽ
text_fieldsജിദ്ദ: ലോക ഹാൻഡ്ബാൾ ചാമ്പ്യൻഷിപ് 'സൂപ്പർ ഗ്ലോബ് 2022'ന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും. ദമ്മാമിൽ ഒക്ടോബർ 18 മുതൽ 23 വരെയാണ് ചാമ്പ്യൻഷിപ്പിെൻറ 15-ാം പതിപ്പ് നടക്കുക.
തുടർച്ചയായി മൂന്നാം തവണയാണ് സൗദി അറേബ്യ ലോക ക്ലബ് ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്നത്.
കായിക മന്ത്രാലയവും സൗദി ഹാൻഡ്ബാൾ ഫെഡറേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ് വിഷൻ 2030െൻറ ലക്ഷ്യങ്ങളിലൊന്നായ 'ക്വാളിറ്റി ഓഫ് ലൈഫ് പ്രോഗ്രാമി'െൻറ ഭാഗം കൂടിയാണ്. 12 ക്ലബുകൾ പങ്കെടുക്കുന്ന ചാമ്പ്യൻഷിപ് 15-ാം പതിപ്പ് 1997ൽ ലോക ഹാൻഡ്ബാൾ ചാമ്പ്യൻഷിപ് ആരംഭിച്ച ശേഷമുള്ള ഏറ്റവും വലിയ മത്സരമായിരിക്കും.
ഹാൻഡ്ബാളിനായി ക്ലബ്ബ് തലത്തിൽ ഏറ്റവും വലിയ ടൂർണമെൻറുകൾക്ക് വീണ്ടും ആതിഥേയത്വം വഹിക്കുന്നതിൽ സന്തോഷമുണ്ടെന്ന് കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽഫൈസൽ പറഞ്ഞു. സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന ടൂർണമെൻറുകളുടെയും ഇവൻറുകളുടെയും തുടർച്ചയാണിത്. ദമ്മാം 'ഗ്രീൻ ഹാളി'ൽ കായിക മന്ത്രാലയം സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പിൽ ലോകത്തിലെ ഏഴു ഭൂഖണ്ഡങ്ങളെ പ്രതിനിധാനംചെയ്ത് 12 ക്ലബ്ബുകൾ പങ്കെടുക്കുമെന്നും മന്ത്രി പറഞ്ഞു.
2019 മുതൽ നാലു വർഷത്തേക്ക് ലോക ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പിെൻറ ആതിഥേയത്വ അവകാശം നേടിയതിനു ശേഷം ഇത് രണ്ടാം തവണയാണ് ദമ്മാമിൽ മത്സരം നടക്കാൻ പോകുന്നത്.
സൗദി അറേബ്യയിലെ ആദ്യ പതിപ്പിന് 2019ൽ ദമ്മാം നഗരം ആതിഥേയത്വം വഹിച്ചിട്ടുണ്ട്. രണ്ടാംപതിപ്പ് 2021ൽ ജിദ്ദയിലാണ് നടന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.