Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightതുമാമയിൽ ഖത്തർ...

തുമാമയിൽ ഖത്തർ ക്ലാസികോ

text_fields
bookmark_border
തുമാമയിൽ ഖത്തർ ക്ലാസികോ
cancel
camera_alt

ഇന്ന്​ ഫുട്​ബാൾ ലോകത്തിന്​ സമർപ്പിക്കപ്പെടുന്ന ഖത്തറി​െൻറ ആറാമത്തെ ലോകകപ്പ്​ വേദിയായ അൽ തുമാമ സ്​റ്റേഡിയത്തി​െൻറ ആകാശ ദൃശ്യം

ദോഹ: വലിയ പെരുന്നാളും വെള്ളിയാഴ്​ചയുമെന്നപോലെയാണ്​ ഖത്തറിലെ ഫുട്​ബാൾ പ്രേമികൾക്ക്​ ഈ ദിവസം. ഖത്തറി​െൻറ ഏറ്റവും വലിയ ഫുട്​ബാൾ മാമാങ്കമായ അമീർ കപ്പി​െൻറ കലാശപ്പോരാട്ടവും ലോകകപ്പി​െൻറ ആറാമത്തെ വേദിയായ തുമാമ സ്​റ്റേഡിയത്തി​െൻറ ഉദ്​ഘാടനവുമായി കളിയുടെ പെരുന്നാൾ രാവ്​. രാത്രി ഏഴിന്​ തുമാമ സ്​റ്റേഡിയത്തിൽ കിക്കോഫ്​ കുറിക്കുന്ന മത്സരത്തിൽ പ്രാദേശിക ഫുട്​ബാളിലെ കരുത്തരായ അൽ സദ്ദും അൽ റയ്യാനും മാറ്റുരക്കും. അമീർ കപ്പി​െൻറ 49ാമത്​ പതിപ്പി​െൻറ ഫൈനൽ അങ്കത്തിനാണ്​ വേദിയാവുന്നത്​.

അമ്പരപ്പിക്കു​ന്ന നിർമാണ വൈഭവംകൊണ്ട്​ ഇതിനകം ലോകമെങ്ങുമുള്ള ഫുട്​ബാൾ പ്രേമികളുടെയും താരങ്ങളുടെയും കൈയടി നേടിയ കളിമുറ്റമാണ്​ തുമാമ സ്​റ്റേഡിയം.

പരമ്പരാഗത സ്​റ്റേഡിയം സങ്കൽപങ്ങളിൽനിന്ന്​ വേറിട്ടുനിൽക്കുന്ന കളിയിടം, ഖത്തറി​െൻറ പാരമ്പര്യവും പൈതൃകവും കാഴ്​ചയിൽതന്നെ പ്രകടമാക്കിയാണ്​ കാൽപന്തു ലോകത്തെ വരവേൽക്കുന്നത്​. ഇന്ന്​ ഈ കളിയിടം ലോകത്തിനു മുമ്പാകെ തുറന്നുനൽകുകയാണ്​. വിശ്വമേളയെ വരവേൽക്കാൻ ഒരുങ്ങുന്ന ഫുട്​ബാൾ ലോകത്തിന്​ അതിശയത്തി​െൻറ ​െചപ്പുതുറന്നുനൽകുന്ന നിമിഷം.

2022 നവംബർ 21ന്​ ആരംഭിക്കുന്ന ലോകകപ്പിനായി എട്ട്​ വേദികളാണ്​ ഖത്തർ തയാറാക്കുന്നത്​. ഖലീഫ ഇൻറർനാഷനൽ സ്​റ്റേഡിയം, അൽ വക്​റയിലെ അൽ ജനുബ്​ സ്​റ്റേഡിയം, എജുക്കേഷനൽ സിറ്റി സ്​റ്റേഡിയം, അൽ റയ്യാനിലെ അഹമ്മദ്​ ബിൻ അലി സ്​റ്റേഡിയം, അൽ ഖോറിലെ അൽ ബയ്​ത്​ സ്​റ്റേഡിയം എന്നിവ ഇതിനകം പണി പൂർത്തിയായിക്കഴിഞ്ഞു. മറ്റു രണ്ടു വേദികളായ റാസ്​ അബൂഅബൂദ്​ സ്​റ്റേഡിയവും ലോകകപ്പ്​ ഫൈനൽ വേദിയായ ലുസൈൽ സ്​റ്റേഡിയവും ഫിനിഷിങ്​ പോയൻറിലാണ്​.

ഈ വർഷം നവംബർ 30ന്​ ആരംഭിക്കുന്ന ഫിഫ അറബ്​ ക​പ്പ്​ ചാമ്പ്യൻഷിപ്പോടെ അൽ ബെയ്​തും റാസ്​ അബൂ അബൂദും ഉദ്​ഘാടനം ചെയ്യപ്പെടും.

അതിനു​ മുന്നോടിയായാണ്​ അൽ തുമാമയുടെ കാൽപന്ത്​ ലോകത്തിനു മുമ്പായെ മിഴി തുറക്കുന്നത്​. ലുസൈൽ ഡിസംബറോടെ നിർമാണം പൂർത്തിയാവുമെങ്കിലും അടുത്തവർഷമാകും ഉദ്​ഘാടനം ചെയ്യപ്പെടുന്നത്​.

തുമാമ തുളുമ്പും

തുമാമ ഇന്ന്​ നിറഞ്ഞുതുളുമ്പും. കോവിഡ് കാരണം എല്ലാം അടച്ചുപൂട്ടിയിട്ട 18 മാസത്തിൽ നിന്നും ഖത്തറിലെ ​സ്വദേശികളുടെയും വിദേശികളുടെയും സ്വാതന്ത്ര്യ പ്രഖ്യാപനമാണ്​ ഈ ​ദിനം. കോവിഡ്​ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട്​ സ്​റ്റേഡിയത്തിൽ 40,000 പേർക്ക്​ പ്രവേശനം നൽകുമെന്ന്​ സംഘാടകർ അറിയിച്ചു. വാക്​സിൻ രണ്ട്​ ഡോസും സ്വീകരിച്ചവർക്കു മാത്രമാണ്​ സ്​റ്റേഡിയത്തിൽ പ്രവേശനം.

മാസ്​ക്​ ധരിക്കണം, സാമൂഹിക അകലം പാലിക്കുകയും വേണം. ഇഹ്​തിറാസ്​ ആപ്ലിക്കേഷനിൽ ഗ്രീൻ സ്​റ്റാറ്റസ്​ പരിശോധിച്ച ശേഷമായിരുക്കും സ്​റ്റേഡിയത്തിലേക്ക്​ കടത്തിവിടുക.

മത്സരത്തിന്​ മൂന്നു​ മണിക്കൂർ മുമ്പായി, അഥവാ വൈകുന്നേരം നാല്​ മുതൽ സ്​റ്റേഡിയത്തിലേക്ക്​ പ്രവേശനം അനുവദിക്കും.

കാർ, ടാക്​സി, പൊതുഗതാഗത സംവിധാനങ്ങൾ വഴി കാണികൾക്ക്​ സ്​റ്റേഡിയത്തിലെത്താം.

മൂന്ന്​ മണിമുതൽ സ്​റ്റേഡിയത്തിലെ പാർക്കിങ്​ ​ഏരിയ തുറന്നു നൽകും. അവസാന മണിക്കൂറിലെ തിരക്ക്​ ഒഴിവാക്കാൻ കാണികൾ നേര​േത്ത സ്​റ്റേഡിയത്തിലെത്താൻ ശ്രമിക്കണമെന്ന്​ സംഘാടകർ നിർദേശിച്ചു. പൊതുഗതാഗത സംവിധാനം ഉപയോഗിച്ച്​ യാത്ര ചെയ്യുന്നവർക്ക്​ ദോഹ മെട്രോയിലും മെട്രോ ലിങ്ക്​ സർവിസിലും ഫാൻ ഐ.ഡി ഉപയോഗിച്ച്​ സൗജന്യമായി യാത്രചെയ്യാം.


സ്​റ്റേഡിയത്തിലേക്ക്​ അനുമതിയില്ല

റേഡിയോ ട്രാൻസ്​മിറ്റർ ഉപകരണങ്ങൾ
ഭക്ഷണങ്ങളും പാനീയങ്ങളും
ൈഗ്ലഡർ, ഡ്രോൺ, പട്ടങ്ങൾ
തീപ്പെട്ടി, ലൈറ്ററുകൾ
പ്ലാസ്​റ്റിക്​, ഗ്ലാസ്​ ബോട്ടിലുകൾ
കാമ​റ റെക്കോഡിങ്​ ഉപകരണങ്ങൾ
ബാഗുകൾ


ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

12നു താഴെ പ്രായമുള്ള കുട്ടികൾക്ക്​ കോവിഡ്​ പരിശോധന സർട്ടിഫിക്കറ്റ്​ ഹാജരാക്കിയാലേ സ്​റ്റേഡിയത്തിലേക്ക്​ പ്രവേശനം അനുവദിക്കൂ. 15 മിനിറ്റിനുള്ളിൽ ലഭ്യമാവുന്ന റാപിഡ്​ പരിശോധന ഫലം മതിയാവും. മത്സരത്തിന്​ 24 മണിക്കൂറിനുള്ളിൽ നടത്തിയ പരിശോധന ആയിരിക്കണം.




എവിടെ പാർക്ക്​ ചെയ്യണം​?

സ്വന്തം വാഹനത്തിൽ സ്​റ്റേഡിയത്തിലേക്ക്​ വരുന്നവർ​ എവിടെ പാർക്ക്​ ചെയ്യണം? അൽ തുമാമ സ്​റ്റേഡിയത്തിനരി​കിലെ റോഡുകൾ അടച്ചിട്ടതാണെങ്കിലും സമീപത്തായി പാർക്കിങ്​ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന്​ അധികൃതർ അറിയിച്ചു. ടിക്കറ്റ്​ കാറ്റഗറി അനുസരിച്ച്​ ചിത്രത്തിലെ ക്യൂ.ആർ കോഡ്​ സ്​കാൻ ചെയ്​താൽ വാഹന പാർക്കിങ്ങിലേക്കുള്ള വഴി തെളിയും. വി.വി.ഐ.പി, സ്​കൈബോക്​സ്​, മീഡിയ എന്നിവർക്ക്​ സ്​റ്റേഡിയത്തോട്​ ചേർന്നാണ്​ പാർക്കിങ്​. ഹോസ്​പിറ്റാലിറ്റി ലോഞ്ച്​ ടിക്കറ്റുള്ളവർക്ക്​ സ്​റ്റേഡിയത്തിനു​ പുറത്ത്​ ഇ റിങ്​ റോഡിലെ പ്രത്യേക ഏരിയിൽ പാർക്കിങ്​ സൗകര്യമുണ്ട്​. ജനറൽ ടിക്കറ്റുള്ളവർക്ക് എഫ്​ റിങ്​ റോഡിനരികിലെ പാർക്കിങ്​ ഏരിയയാണ്​ മാറ്റിവെച്ചത്​. ചിത്രത്തിലെ ക്യൂ.ആർ കോഡ്​ സ്​കാൻ ചെയ്​താൽ പാർക്കിങ്​ ഏരിയയിലേക്ക്​ കൃത്യമായി പ്രവേശിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world cupqatar​Staium Inaguration
News Summary - world cup
Next Story