Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightലോ​ക ക്ല​ബ്​ വോ​ളി:...

ലോ​ക ക്ല​ബ്​ വോ​ളി: പെ​റൂ​ജി​യ ചാ​മ്പ്യ​ന്മാ​ർ

text_fields
bookmark_border
ലോ​ക ക്ല​ബ്​ വോ​ളി: പെ​റൂ​ജി​യ ചാ​മ്പ്യ​ന്മാ​ർ
cancel
camera_alt

സ​ർ സി​കോ​മ പെ​റൂ​ജി​യ താ​ര​ങ്ങ​ൾ കി​രീ​ട​വു​മാ​യി ആ​ഹ്ലാ​ദ​ത്തി​ൽ

ബം​ഗ​ളൂ​രു: അ​ന്താ​രാ​ഷ്ട്ര വോ​ളി​​ബാ​ൾ ഫെ​ഡ​റേ​ഷ​നു​ കീ​ഴി​ലെ ലോ​ക ക്ല​ബ്​ വോ​ളി ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കി​രീ​ടം നി​ല​നി​ർ​ത്തി ഇ​റ്റാ​ലി​യ​ൻ ക്ല​ബ്​ സ​ർ സി​കോ​മ പെ​റൂ​ജി​യ. കോ​റ​മം​ഗ​ല ഇ​ൻ​ഡോ​ർ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഫൈ​ന​ലി​ൽ ബ്ര​സീ​ലി​യ​ൻ ക്ല​ബ്​ ഇ​താം​ബെ മി​നാ​സി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക്​ ത​ക​ർ​ത്താ​ണ്​ കി​രീ​ട​ധാ​ര​ണം. സ്​​കോ​ർ: 25-13, 25- 21, 25-19.

കാ​ണി​ക​ളെ ത്ര​സി​പ്പി​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത പെ​റൂ​ജി​യ എ​തി​രാ​ളി​ക​ൾ​ക്ക്​ പൊ​രു​താ​നു​ള്ള അ​വ​സ​രം​പോ​ലും ന​ൽ​കാ​തെ​യാ​ണ്​ ആ​ദ്യ സെ​റ്റ്​ പി​ടി​ച്ച​ത്. ര​ണ്ടാം സെ​റ്റി​ൽ ഇ​താം​ബെ ലീ​ഡു​മാ​യി മു​ന്നേ​റി​യെ​ങ്കി​ലും നി​ർ​ണാ​യ​ക സ​മ​യ​ത്ത്​ ഹി​റ്റു​ക​ളും ബ്ലോ​ക്കു​ക​ളും തീ​ർ​ത്ത്​ പെ​റൂ​ജി​യ പോ​യ​ന്‍റ്​ വാ​രി. മൂ​ന്നാം സെ​റ്റി​ലും ചാ​മ്പ്യ​ന്മാ​ർ മേ​ധാ​വി​ത്വം നി​ല​നി​ർ​ത്തി​യ​തോ​ടെ ലാ​റ്റി​ന​മേ​രി​ക്ക​ക്കാ​രു​ടെ കി​രീ​ട​മോ​ഹം പൊ​ലി​ഞ്ഞു. ഇ​രു ടീ​മും 29 അ​റ്റാ​ക്കു​ക​ൾ തീ​ർ​ത്ത​പ്പോ​ൾ ബ്ലോ​ക്കി​ലും സെ​ർ​വി​ലും മി​ക​ച്ചു​നി​ന്ന പെ​റൂ​ജി​യ​ക്ക്​ എ​തി​ർ ടീ​മി​​ന്‍റെ 27 പി​ഴ​വു​ക​ളും സം​ഭാ​വ​ന​യാ​യി. വൈ​കീ​ട്ട്​ ന​ട​ന്ന ലൂ​സേ​ഴ്​​സ്​ ഫൈ​ന​ലി​ൽ ജ​പ്പാ​ൻ ക്ല​ബാ​യ സ​ൺ​ട​റി സ​ൺ​ബേ​ഡ്​​സ്​ ര​ണ്ടി​നെ​തി​രെ മൂ​ന്നു സെ​റ്റി​ന്​ തു​ർ​ക്കി ക്ല​ബാ​യ ഹ​ൾ​ക്​​ബാ​ങ്ക്​ സ്​​പോ​റി​നെ വീ​ഴ്ത്തി. സ്​​കോ​ർ: 17-25, 23-25, 25-21, 25-19, 15-12. ആ​ദ്യ ര​ണ്ടു സെ​റ്റും ന​ഷ്ട​മാ​യ​ശേ​ഷം പൊ​രു​തി​വ​ന്ന ജ​പ്പാ​ൻ​കാ​ർ​ അ​വ​സാ​ന സെ​റ്റി​ൽ ക​ളി പി​ടി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChampionsSports NewsWorld Club VolleyPerugia
News Summary - World Club Volley: Perugia Champions
Next Story