Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightലോക ബാഡ്മിന്റൺ...

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്: പ്രണോയ്, ലക്ഷ്യ രണ്ടാം റൗണ്ടിൽ

text_fields
bookmark_border
ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്: പ്രണോയ്, ലക്ഷ്യ രണ്ടാം റൗണ്ടിൽ
cancel
camera_alt

എ​ച്ച്.​എ​സ്. പ്ര​ണോ​യ്, ല​ക്ഷ്യ സെ​ൻ

കോ​പ​ൻ​ഹേ​ഗ​ൻ (ഡെ​ന്മാ​ർ​ക്): ലോ​ക ബാ​ഡ്മി​ന്റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ന്റെ ആ​ദ്യ ദി​നം ഇ​ന്ത്യ​യു​ടെ മ​ല​യാ​ളി​താ​രം എ​ച്ച്.​എ​സ്. പ്ര​ണോ​യി​ക്കും ല​ക്ഷ്യ സെ​ന്നി​നും ജ​യം. പു​രു​ഷ സിം​ഗ്ൾ​സി​ൽ പ്ര​ണോ​യ് ഫി​ൻ​ല​ൻ​ഡി​ന്റെ ക​ല്ലേ കോ​ൽ​ജോ​നെ​നെ നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്കാ​ണ് തോ​ൽ​പി​ച്ച​ത്. സ്കോ​ർ: 24-22, 21-10. മൊ​റീ​ഷ്യ​സി​ന്റെ ജോ​ർ​ജ​സ് ജൂ​ലി‍യ​ൻ പോ​ളി​നെ നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്ക് ല​ക്ഷ്യ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി. സ്കോ​ർ: 21-12, 21-7. ജ​യ​ത്തോ​ടെ ഇ​രു​വ​രും ര​ണ്ടാം റൗ​ണ്ടി​ലെ​ത്തി.

മ​ലേ​ഷ്യ ഓ​പ​ൺ ജേ​താ​വാ​യ പ്ര​ണോ​യി​ക്ക് ക​ടു​പ്പ​മേ​റി​യ തു​ട​ക്ക​മാ​യി​രു​ന്നു. ലോ​ക 77ാം റാ​ങ്കു​കാ​ര​നാ​യ കോ​ൽ​ജോ​നെ​നെ​തി​രെ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക്ക് പ​ല​പ്പോ​ഴും വി​യ​ർ​ക്കേ​ണ്ടി​വ​ന്നു. ആ​ദ്യ ഗെ​യി​മി​ൽ കൊ​ൽ​ജോ​നെ​നോ​ട് 4-8ന് ​പി​റ​കി​ലാ​യ​ശേ​ഷ​മാ​ണ് ലോ​ക ഒ​മ്പ​താം ന​മ്പ​റു​കാ​ര​ൻ ഉ​ജ്ജ്വ​ല​മാ​യി തി​രി​ച്ചു​വ​ന്ന​ത്. ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ടി ഒ​ന്നാം ഗെ​യിം നേ​ടി.

ര​ണ്ടാം ഗെ​യിം ഒ​രു ഘ​ട്ട​ത്തി​ൽ 6-5ലെ​ത്തി​ക്കാ​ൻ കൊ​ൽ​ജോ​നെ​ന് ക​ഴി​ഞ്ഞെ​ങ്കി​ലും പ്ര​ണോ​യ് അ​നാ​യാ​സം ജ​യ​ത്തി​ലേ​ക്കു കു​തി​ച്ചു. ല​ക്ഷ്യ​ക്കാ​വ​ട്ടെ എ​ളു​പ്പ​മാ​യി​രു​ന്നു കാ​ര്യ​ങ്ങ​ൾ. അ​തേ​സ​മ​യം, മി​ക്സ​ഡ് ഡ​ബ്ൾ​സി​ൽ ഇ​ന്ത്യ​യു​ടെ സി​ക്കി റെ​ഡ്ഡി-​രോ​ഹ​ൻ ക​പൂ​ർ സ​ഖ്യം സ്കോ​ട്ട്ല​ൻ​ഡി​ന്റെ ആ​ഡം ഹാ​ൾ-​ജൂ​ലി മ​ക്ഫേ​ഴ്സ​ൺ ജോ​ടി​യോ​ട് 14-21, 22-20, 18-21ന് ​തോ​റ്റു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hs PrannoyWorld Badminton ChampionshipLakshya sen
News Summary - World Badminton Championship: Prannoy, Lakshya in second round
Next Story