ലോക പഞ്ചഗുസ്തി മത്സരത്തിൽ പങ്കെടുക്കാൻ ആർദ്രയും
text_fieldsആർദ്ര സുരേഷ്
മൂവാറ്റുപുഴ: തുർക്കിയിൽ ഒക്ടോബർ 14മുതൽ 24 വരെ നടക്കുന്ന 43-ാംമത് ലോക പഞ്ചഗുസ്തി മത്സരത്തിൽ പങ്കെടുക്കുവാൻ മൂവാറ്റുപുഴ എസ്.എൻ.ഡി.പി എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർഥിനി ആർദ്ര സുരേഷ് 13ന് യാത്രതിരിക്കും.ജൂനിയർ 45 കിലോഗ്രാം വിഭാഗത്തിലും (ഇടത്, വലത് കൈ), സീനിയർ 50 കിലോ വിഭാഗത്തിലുമാണ് (ഇടത് വലത് കൈ) ആർദ്ര മത്സരിക്കുന്നത്.
ഹൈദരാബാദിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ ആർദ്ര ജൂനിയർ വിഭാഗത്തിൽ രണ്ട് വീതം സ്വർണവും സീനിയർ വിഭാഗത്തിൽ രണ്ട് വീതം വെള്ളിയും നേടിയിരുന്നു. ദേശീയ പഞ്ചഗുസ്തി താരങ്ങളായ സുരേഷ് മാധവന്റെയും പ്രീജ സുരേഷിന്റെയും മകളാണ്. കേരളത്തിൽനിന്ന് 17 പേർ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. ജില്ലയിൽനിന്ന് അർജുൻ രാഘവ്, എം.എം. ആദർശ്, രാഹുൽ പണിക്കർ എന്നിവരും മത്സരത്തിൽ പങ്കെടുക്കും. 2019ൽ റൊമാനിയയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിലും ആർദ്ര പങ്കെടുത്തിരുന്നു.