Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightവ​നി​ത ലോ​ക​ക​പ്പ്...

വ​നി​ത ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ മ​റ്റ​ന്നാ​ൾ കി​ക്കോ​ഫ്

text_fields
bookmark_border
Womens World Cup football
cancel
camera_alt

ആ​സ്ട്രേ​ലി​യ​ൻ താരങ്ങൾ

പരിശീലനത്തിൽ

സി​ഡ്നി: ഫു​ട്ബാ​ളി​ലെ ഉ​ല​ക​റാ​ണി​യെ തീ​രു​മാ​നി​ക്കു​ന്ന ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ൾ ജൂ​ലൈ 20 മു​ത​ൽ ആ​സ്ട്രേ​ലി​യ​യി​ലും ന്യൂ​സി​ല​ൻ​ഡി​ലു​മാ​യി ന​ട​ക്കും. ഇ​ക്കു​റി 32 ടീ​മു​ക​ൾ ഫി​ഫ വ​നി​ത ലോ​ക​ക​പ്പി​ൽ മാ​റ്റു​ര​ക്കു​ന്നു​ണ്ട്. വ്യാ​ഴാ​ഴ്ച ഓ​ക്ല​ൻ​ഡി​ൽ ന​ട​ക്കു​ന്ന ആ​ദ്യ ക​ളി​യി​ൽ ന്യൂ​സി​ല​ൻ​ഡി​നെ നോ​ർ​വേ​യും തു​ട​ർ​ന്ന് സി​ഡ്നി​യി​ൽ ആ​സ്ട്രേ​ലി​യ​യെ റി​പ​ബ്ലി​ക് ഓ​ഫ് അ‍യ​ർ​ല​ൻ​ഡും നേ​രി​ടും. ആ​സ്ട്രേ​ലി​യ​യി​ൽ സി​ഡ്നി​ക്ക് പു​റ​മെ മെ​ൽ​ബ​ൺ, ബ്രി​സ്ബേ​ൻ, അ​ഡ​ലെ​യ്ഡ്, പെ​ർ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലും ന്യൂ​സി​ല​ൻ​ഡി​ൽ ഓ​ക്ല​ൻ​ഡ് കൂ​ടാ​തെ വെ​ലി​ങ്ട​ൺ, ഡു​നേ​ഡി​ൻ, ഹാ​മി​ൽ​ട്ട​ൺ എ​ന്നി​വി​ട​ങ്ങ​ളി​ലും മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും. ആ​ഗ​സ്റ്റ് 20ന് ​സി​ഡ്നി​യി​ലെ സ്റ്റേ​ഡി​യം ആ​സ്ട്രേ​ലി​യ​യി​ലാ​ണ് ഫൈ​ന​ൽ.

ഗ്രൂ​പ്പ് എ: ​ന്യൂ​സി​ല​ൻ​ഡ്, നോ​ർ​വേ, ഫി​ലി​പ്പീ​ൻ​സ്, സ്വി​റ്റ്സ​ർ​ല​ൻ​ഡ്, ബി: ​ആ​സ്‌​ട്രേ​ലി​യ, കാ​ന​ഡ, നൈ​ജീ​രി​യ, റി​പ​ബ്ലി​ക് ഓ​ഫ് അ​യ​ർ​ല​ൻ​ഡ്, സി: ​കോ​സ്റ്റ​റീ​ക, ജ​പ്പാ​ൻ, സ്പെ​യി​ൻ, സാം​ബി​യ, ഡി: ​ചൈ​ന, ഡെ​ന്മാ​ർ​ക്ക്, ഇം​ഗ്ല​ണ്ട്, ഹെ​യ്തി, ഇ: ​നെ​ത​ർ​ല​ൻ​ഡ്സ്, പോ​ർ​ച്ചു​ഗ​ൽ, യു.​എ​സ്, വി​യ​റ്റ്നാം, എ​ഫ്: ബ്ര​സീ​ൽ, ഫ്രാ​ൻ​സ്, ജ​മൈ​ക്ക, പ​നാ​മ, ജി: ​അ​ർ​ജ​ന്റീ​ന, ഇ​റ്റ​ലി, ദ​ക്ഷി​ണാ​ഫ്രി​ക്ക, സ്വീ​ഡ​ൻ, എ​ച്ച്: കൊ​ളം​ബി​യ, ജ​ർ​മ​നി, ദ​ക്ഷി​ണ കൊ​റി​യ, മൊ​റോ​ക്കോ എ​ന്നി​ങ്ങ​നെ​യാ​ണ് ത​രം​തി​രി​ച്ചി​രി​ക്കു​ന്ന​ത്. ലോ​ക റാ​ങ്കി​ങ്ങി​ൽ ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യ യു.​എ​സാ​ണ് നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kick-offWomen's World Cup football
News Summary - Women's World Cup football kick-off the day after
Next Story