Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightമൊറോക്കോയെ മടക്കി...

മൊറോക്കോയെ മടക്കി ഫ്രാൻസ്; കൊളംബിയയും ക്വാർട്ടറിൽ

text_fields
bookmark_border
Womens World Cup
cancel
camera_alt

മൊ​റോ​ക്കോ​ക്കെ​തി​രെ ഫ്രാ​ൻ​സി​നാ​യി ഇ​ര​ട്ട ഗോ​ൾ നേ​ടി​യ യു​ജീ​ൻ ലെ ​സോ​മ​റി​ന്റെ ആ​ഹ്ലാ​ദം

അ​ഡ​ലെ​യ്ഡ്/​മെ​ൽ​ബ​ൺ: ആ​ദ്യ​മാ​യി വ​നി​ത ലോ​ക​ക​പ്പി​നെ​ത്തി പ്രീ​ക്വാ​ർ​ട്ട​റി​ൽ ക​ട​ന്ന മൊ​റോ​ക്കോ‍യു​ടെ പോ​രാ​ട്ട​വീ​ര്യം ഫ്ര​ഞ്ച് ക​രു​ത്തി​ന് മു​ന്നി​ൽ മ​ങ്ങി. എ​തി​രി​ല്ലാ​ത്ത നാ​ലു ഗോ​ളി​ന് ജ​യി​ച്ച് ഫ്രാ​ൻ​സ് ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. ജ​മൈ​ക്ക​യെ ഒ​റ്റ ഗോ​ളി​ന് തോ​ൽ​പി​ച്ച് കൊ​ളം​ബി​യ​യും അ​വ​സാ​ന എ​ട്ടി​ൽ ഇ​ടം​പി​ടി​ച്ചു. ആ​ഗ​സ്റ്റ് 12ന് ​ന​ട​ക്കു​ന്ന ക്വാ​ർ​ട്ട​റി​ൽ ഫ്രാ​ൻ​സ് ആ​തി​ഥേ​യ​രാ​യ ആ​സ്ട്രേ​ലി​യ​യെ​യും കൊ​ളം​ബി​യ ഇം​ഗ്ല​ണ്ടി​നെ​യും നേ​രി​ടും.

യു​ജീ​ൻ ലെ ​സോ​മ​റി​ന്റെ ഇ​ര​ട്ട ഗോ​ളാ​ണ് മൊ​റോ​ക്കോ​യു​ടെ തോ​ൽ​വി‍ ദ​യ​നീ​യ​മാ​ക്കി​യ​ത്. 15ാം മി​നി​റ്റി​ൽ​ത്ത​ന്നെ കാ​ഡി​ഡി​യാ​റ്റു ദി​യാ​നി ഫ്രാ​ൻ​സി​ന്റെ നി​ല​പാ​ട​റി​യി​ച്ചു. കൃ​ത്യം അ​ഞ്ചു മി​നി​റ്റ് ക​ഴി​ഞ്ഞ​പ്പോ​ൾ കെ​ൻ​സ ഡാ​ലി ലീ​ഡ് ഇ​ര​ട്ടി​യാ​ക്കി. 23ാം മി​നി​റ്റി​ൽ സോ​മ​റും പ​ന്ത് വ​ല​യി​ലാ​ക്കി​യ​തോ​ടെ മൊ​റോ​ക്കോ പ​രാ​ജ​യം ഉ​റ​പ്പി​ച്ച സ്ഥി​തി​യാ​യി. പി​ന്നെ ഗോ​ൾ വ​ഴ​ങ്ങാ​തെ ഇ​വ​ർ മു​ക്കാ​ൽ മ​ണി​ക്കൂ​ർ നേ​രം പി​ടി​ച്ചു​നി​ന്ന​ത് മി​ച്ചം. 70ാം മി​നി​റ്റി​ലാ​ണ് ഫ്രാ​ൻ​സി​ന്റെ നാ​ലാ​മ​ത്തെ​യും സോ​മ​റി​ന്റെ ര​ണ്ടാ​മ​ത്തെ​യും ഗോ​ൾ പി​റ​ക്കു​ന്ന​ത്. ജ​മൈ​ക്ക​ക്കെ​തി​രെ കൊ​ളം​ബി​യ​യു​ടെ ഏ​ക ഗോ​ൾ 51ാം മി​നി​റ്റി​ൽ കാ​റ്റ​ലി​ന് ഉ​സ്മെ സ്കോ​ർ ചെ​യ്തു. ക​ഴി​ഞ്ഞ ഖ​ത്ത​ർ ലോ​ക​ക​പ്പി​ൽ മൊ​റോ​ക്കോ പു​രു​ഷ ടീം ​അ​തി​ശ​യി​പ്പി​ക്കു​ന്ന കു​തി​പ്പി​ൽ സെ​മി ഫൈ​ന​ലി​ലെ​ത്തി​യി​രു​ന്നു. സെ​മി​യി​ൽ ഫ്രാ​ൻ​സി​നോ​ട് തോ​ൽ​ക്കു​ക​യാ​യി​രു​ന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MoroccoWomen's World Cup
News Summary - Women's World Cup
Next Story