വിംബ്ൾഡൺ; ഫ്രിറ്റ്സ് ക്വാർട്ടറിൽ
text_fieldsലണ്ടൻ: വിംബ്ൾഡൺ ടെന്നിസിൽ യു.എസ് താരം ടെയ്ലർ ഫ്രിറ്റ്സ് ക്വാർട്ടർ ഫൈനലിൽ കടന്നു. ആസ്ട്രേലിയയുടെ ജോർഡൻ തോംപ്സനെതിരായ പ്രീക്വാർട്ടർ മത്സരത്തിൽ 6-1, 3-0ന് ഫ്രിറ്റ്സ് ലീഡ് ചെയ്യവെ എതിരാളി പരിക്കേറ്റ് പിന്മാറി. ക്വാർട്ടറിൽ റഷ്യയുടെ കാരെൻ ഖചനോവിനെ നേരിടും. പോളണ്ട് താരം കാമിൽ മജിർസാക്കിനെ 6-4, 6-2, 6-3ന് തോൽപിച്ചാണ് ഖചനോവ് കടന്നത്.
അതേസമയം, സെർബിയൻ സൂപ്പർ താരം നൊവാക് ദ്യോകോവിച് തിങ്കളാഴ്ച പ്രീക്വാർട്ടറിൽ ആസ്ട്രേലിയക്കാരൻ അലക്സ് ഡി മിനോറിനെ നേരിടും. മൂന്നാം റൗണ്ടിൽ സ്വന്തം നാട്ടുകാരൻ മിയോമിർ കെക്മാനോവിചിനെതിരെ ദ്യോകോ 6-3, 6-0, 6-4ന് ജയിച്ചിരുന്നു. ഇറ്റാലിയൻ സൂപ്പർ താരം യാനിക് സിന്നറും ബൾഗേറിയയുടെ ഗ്രിഗോർ ദിമിത്രോവും തമ്മിൽ ഏറ്റുമുട്ടുന്ന പ്രീക്വാർട്ടറും ഇന്ന് നടക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

