വെൽകം ബാക്ക് നോയർ; വിരമിച്ച ഗോൾകീപ്പറെ ലോകകപ്പ് ടീമിലേക്ക് തിരിച്ചുവിളിച്ച് ജർമനി
text_fieldsമാനുവൽ നോയർ
ബെർലിൻ: അന്താരാഷ്ട്ര ഫുട്ബാളിൽനിന്ന് വിരമിച്ച ഗോൾകീപ്പർ മാനുവൽ നോയറെ ലോകകപ്പ് ടീമിലേക്ക് തിരിച്ചുവിളിച്ച് ജർമനി. ബാഴ്സലോണ ഗോളി മാർക്ക് ആന്ദ്രേ ടെർ സ്റ്റീഗന് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നാണ് 40കാരനെ കോച്ച് ജൂലിയൻ നാഗൽസ്മാൻ സംഘത്തിൽ ഉൾപ്പെടുത്തിയത്. നോയർ തന്നെയായിരിക്കും ലോകകപ്പിൽ ജർമനിയുടെ ഒന്നാം നമ്പർ ഗോൾകീപ്പർ. ബയേൺ മ്യൂണിക് താരത്തിന്റെ അഞ്ചാമത്തെ ലോകകപ്പ് ആണിത്. ബയേൺ സ്ട്രൈക്കർ സെർജ് നാബ്രി പരിക്കിനെത്തുടർന്ന് പുറത്തായി. ലോകകപ്പിൽ ഗ്രൂപ് ഇ-യിലാണ് ജർമനി മത്സരിക്കുന്നത്. ജൂൺ 14ന് കുറസാവോയെയും 21ന് ഐവറി കോസ്റ്റിനെയും 26ന് എക്വഡോറിനെയും നേരിടും മുൻ ചാമ്പ്യന്മാർ.
സ്ക്വാഡ്
ഗോൾകീപ്പർമാർ: മാനുവൽ നോയർ, ഒലിവർ ബൗമാൻ, അലക്സാണ്ടർ ന്യൂബൽ, പ്രതിരോധം: ജോഷ്വ കിമ്മിച്ച്, അന്റോണിയോ റൂഡിഗർ, നിക്കോ ഷ്ലോട്ടർബെക്ക്, ജൊനാഥൻ ടാ, ഡേവിഡ് റൗം, വാൽഡെമർ ആന്റൺ, മാലക് തിയാവ്, നതാനിയേൽ ബ്രൗൺ, മധ്യനിര: ജമാൽ മൂസിയാല, ഫ്ലോറിയൻ വിർട്സ്, ലിയോൺ ഗൊരെറ്റ്സ്ക, ലെറോയ് സാനെ, പാസ്കൽ ഗ്രോസ്, അലക്സാണ്ടർ പാവ്ലോവിച്ച്, ആഞ്ചലോ സ്റ്റില്ലർ, ഫെലിക്സ് എന്മേച്ച, നദീം അമീരി, ലെന്നാർട്ട് കാൾ, മുന്നേറ്റം: കൈ ഹാവേർട്സ്, ഡെനിസ് ഉണ്ടാവ്, മാക്സിമിലിയൻ ബെയർ, ജാമി ലെവെലിങ്, നിക്ക് വോൾട്ടെമേഡ്, ലെറോയ് സാനെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

