Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോമൺവെൽത്ത് ഗെയിംസ്: മീരാഭായ് ചാനുവിലൂടെ ഇന്ത്യക്ക് ആദ്യ സ്വർണം

text_fields
bookmark_border
കോമൺവെൽത്ത് ഗെയിംസ്: മീരാഭായ് ചാനുവിലൂടെ ഇന്ത്യക്ക് ആദ്യ സ്വർണം
cancel

ബർമിങ്ഹാം: കോമൺവെൽക്ക് ഗെയിംസിൽ മീരാഭായ് ചാനുവിന് സ്വർണം. ഭാരദ്വേഹനത്തിൽ 49 കിലോ ഗ്രാമിലാണ് ഇന്ത്യക്കായി ചാനുവിന്റെ സ്വർണനേട്ടം. രണ്ട് റൗണ്ടുകളിലായി 84 കിലോ ഗ്രാമും 88 കിലോ ഗ്രാമും ഉയർത്തിയാണ് ചാനുവിന്റെ നേട്ടം. ആകെ 201 കിലോ ഗ്രാം ഭാരം ഉയർത്തിയാണ് ചാനുവിന്റെ മെഡൽ നേട്ടം.

ഇതിന് മുമ്പ് 2014, 2018 വർഷങ്ങളിലെ കോമൺവെൽത്ത് ഗെയിംസിലും ചാനു മെഡൽ നേടിയിട്ടുണ്ട്. 2014 കോമൺവെൽത്ത് ഗെയിംസിൽ വെള്ളിയും 2018ൽ സ്വർണവും ചാനു സ്വന്തമാക്കിയിരുന്നു.2021ലെ ടോക്യോ ഒളിമ്പിക്സിൽ വെള്ളി മെഡലും ചാനു സ്വന്തമാക്കിയിരുന്നു.

ഇതോടെ ​ഈ വർഷത്തെ കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യയുടെ മെഡൽനേട്ടം മൂന്നായി. ഭാര​ദ്വേഹനത്തിൽ തന്നെ ഇന്ത്യയുടെ സങ്കത് സർക്കാർ വെള്ളിയും ഗുരുരാജ വെങ്കലവും നേടിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Weightlifter Mirabai Chanu Seals 1st Gold For India
Next Story