Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_right400 കിലോ ഉയർത്താൻ...

400 കിലോ ഉയർത്താൻ ശ്ര​മി​ച്ചു; താ​ര​ത്തി​െൻറ​ കാ​ലു​ക​ൾ ത​ക​ർ​ന്നു

text_fields
bookmark_border
400 കിലോ ഉയർത്താൻ ശ്ര​മി​ച്ചു; താ​ര​ത്തി​െൻറ​ കാ​ലു​ക​ൾ ത​ക​ർ​ന്നു
cancel

മോ​സ്​​കോ: റ​ഷ്യ​യി​ൽ ന​ട​ന്ന ലോ​ക പ​വ​ർ​ലി​ഫ്​​റ്റി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​നി​ടെ 400 കി​ലോ ഗ്രാം ​ഉ​യ​ർ​ത്താ​ൻ ശ്ര​മി​ച്ച താ​ര​ത്തി​െൻറ കാ​ലു​ക​ൾ ത​ക​ർ​ന്നു. ഇ​രു കാ​ൽ​മു​ട്ടു​ക​ളും പൊ​ട്ടി​യ നി​ല​വി​ലെ ചാ​മ്പ്യ​ൻ അ​ല​ക്​​സാ​ണ്ട​ർ​ സെ​ഡി​ഖി​​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​രു​വ​ശ​ത്തും സ​ഹാ​യി​ക​ൾ താ​ങ്ങി​നി​ർ​ത്തി​യ ബാ​ർ​ബെ​ൽ സ്വ​ന്തം ചു​മ​ലി​ൽ ഏ​റ്റു​വാ​ങ്ങി​യ​തോ​ടെ​യാ​ണ്​ നി​യ​ന്ത്രി​ക്കാ​നാ​വാ​തെ വീ​ണ​തും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​തും.

ബാ​ർ​ബെ​ൽ പി​റ​കി​ലേ​ക്ക്​ വീ​ണ​ത്​ വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​ക്കി. കാ​ലു​ക​ൾ പൊ​ട്ടി​യ​തി​നു പു​റ​മെ പേ​ശി​ക​ൾ​ക്കും സാ​ര​മാ​യ പ​രി​ക്കു​ണ്ട്. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച താ​ര​ത്തെ ശ​സ്​​ത്ര​ക്രി​യ​ക്ക്​ വി​ധേ​യ​നാ​ക്കി. ര​ണ്ടു മാ​സം ആ​ശു​പ​ത്രി​യി​ൽ അ​ന​ങ്ങാ​തെ കി​ട​​ക്ക​ണ​മെ​ന്ന​താ​ണ്​ ​്പ്രശ്​നമെ​ന്ന്​ പി​ന്നീ​ട്​ അ​ല​ക്​​സാ​ണ്ട​ർ സെ​ഡി​ഖ്​ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വ​ർ​ഷ​വും റ​ഷ്യ​യി​ൽ സ​മാ​ന അ​പ​ക​ടം ന​ട​ന്നി​രു​ന്നു.

Show Full Article
TAGS:weightlift moscow 
Next Story