ഇതാണ് രാജകീയ പടിയിറക്കം

കളിച്ചും കളിപ്പിച്ചും ലോകം കീഴടക്കിയ സിനദിൻ സിദാനെ എല്ലാം കൂടെ ചേര്‍ത്ത്‌ ഒറ്റവാക്കില്‍ 'ദ്‌ കംപ്ലീറ്റ്‌ ഫുട്‌ബോളര്‍' എന്നല്ലാതെ മറ്റൊരു വിശേഷണം ചാർത്തിയാൽ അത്​ തീരെ കുറഞ്ഞ്‌ പോയേക്കും. കളത്തിലെ എണ്ണമറ്റ നേട്ടങ്ങൾക്കു പിറകെ കുമ്മായവരക്കരികിലും ഇന്ദ്രജാലം തീർത്ത്​, റയൽ മഡ്രിഡി​​​​െൻറ അമരക്കാരനെന്ന റോൾ അപ്രതീക്ഷിതമായി അഴിച്ചുവെക്കു​േമ്പാൾ, സ്വരം നന്നാവു​േമ്പാൾ പാട്ടു നിർത്തിയെന്ന്​ മലയാള കളിയെഴുത്തുകാർ വിശേഷിപ്പിച്ചെങ്കിൽ, ഇൗ പടിയിറക്കത്തി​​​​െൻറ ലളിതമായ ഉത്തരം അതുതന്നെയാണ്​​. അല്ലെങ്കിലും ഒരു ക്ലബിനു നേടിക്കൊടുക്കാൻ 
ഇനി ഒന്നും ഇല്ലാതിരിക്കു​േമ്പാൾ പടിയിറക്കം തന്നെയല്ലെ എറ്റവും നല്ലത്​. കളിക്കാരനെന്ന നിലയിലും പരിശീലകനെന്ന നിലയിലും എപ്ലസ്​ വാങ്ങിയവർ കാൽപന്തു കളിയുടെ ചിരിത്രത്തിലുണ്ടോയെന്ന്​ സംശയമാണ്​. ആത്​മസമർപ്പണത്തിലൂടെ ആ ബഹുമതിയും നേടിയാണ്​ ഫ്രഞ്ച്​ ഇതിഹാസം റയൽ മഡ്രിഡ്​ വിടുന്നത്​. ഇത്​ ദീർഘകാല അവധിയാണോ, അതോ ആരും ആഗ്രഹിക്കുന്ന ഒരു മാറ്റത്തിനുള്ള ചുവടുവെപ്പു മാത്രമാണോയെന്ന്​ കാത്തിരുന്ന്​ കാണണം. കാരണം, സിനദിൻ സാ​​​​െൻറ കളിജീവിതം പ്രവചനാധീതമാണ്​. അ​തല്ലെങ്കിൽ 2006 ലോകകപ്പ്​ ഫൈനലിൽ ലോകത്തെ എക്കാലത്തെയും മികച്ച കളിക്കാരൻ ചുവപ്പ്​ കാർഡ്​ വാങ്ങി തലതാഴ്​ത്തി മടങ്ങുമെന്ന്​ ആരെങ്കിലും പ്രതീക്ഷിച്ചിരുന്നോ...


ഒരു ഇതിഹാസത്തി​​​​െൻറ പിറവി
അൾജീരിയക്കാരായിരുന്നു സിദാ​​​​െൻറ മാതാപിതാക്കൾ. പിതാവ്​ സാമിൽ സിദാനും മാതാവ്​ മാലികയും. ഫ്രാസിൽ നിന്നും സ്വാതന്ത്ര്യം നേടാനായി അൾജീരിയൻ നാഷനൽ ലിബറേഷൻ ഫ്രണ്ട്​ 1954ൽ യുദ്ധം പ്രഖ്യാപിച്ചപ്പോൾ, ദരിദ്ര കുടുബം നാടുവിടാൻ തീരുമാനിക്കുകയായിരുന്നു. സ്വാതന്ത്ര പോരാളികളുടെയും സൈന്യത്തി​​​​െൻറയും കണ്ണുവെട്ടിച്ച്​ ദക്ഷിണ ഫ്രഞ്ച്​ നഗരമായ മാർസിലെയിലേക്ക്​ കുടിയേറി. കൊലക്കും കൊള്ളിവെപ്പിനും കുപ്രസിദ്ധിയാർജിച്ച ലാ കാസ്​റ്റലെയ്​നിലെ തെരുവിലായിരുന്നു താമസം. 1972ലാണ്​ അഞ്ചു മക്കളിൽ ഏറ്റവും ഇളയവനായി ആ മാതാപിതാക്കൾക്ക്​ സിദാ​ൻ ജനിക്കുന്നത്​.

അൾജീരിയൽ ഭാഷയിൽ പറഞ്ഞാൽ സൈനുദ്ദീൻ യസീദ്​ സീദാൻ. രാപകലുകൾ ഇടവേളയില്ലാതെ ചെറിയ ജോലിയെടുത്ത്​ പിതാവ്​ മക്കളെ പോറ്റി. മുതിർന്ന മൂന്ന്​ ആൺമ​ക്കളെപ്പോലെയാല്ലായിരുന്നു സീസു. കാൽപന്തു കളിയോട്​ ചെറുപ്പം മുതലെ കമ്പം. ഇളയ മകനായതുകൊണ്ട്​ കുടുംബത്തി​​​​െൻറ ഉത്തരവാദിത്തം നേരിട്ട്​ തലയി​ലില്ലാത്തതോടെ ഒഴിവു സമയങ്ങളെല്ലാം സീസു തെരുവുമക്കളോടൊപ്പം പന്തു തട്ടി. സാമ്പത്തിക ഭ​ദ്രതയും കുടുംബ പാര്യമ്പര്യവുമില്ലാത്ത മറ്റേതു കുടുംബത്തെയും പോലെ ഫുട്​ബാൾ ഇവരുടെ ദാ​രിദ്രം ഇല്ലാതാക്കുമെന്ന്​ ആ പിതാവ്​ സ്വപ്​നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല. സീസുവിനും സമയം പോക്കാനുള്ള ഒരു കായികയിനം മാത്രമായിരുന്നു ഇത്​. 


കരിയർ​ തുടക്കം, ഏല്ലാം അപ്രതീക്ഷിതം
കൂട്ടുകാരുടെ വംശീയ അധിക്ഷേപവും പരിഹാസവും കേട്ടാണ്​ സീസു പന്തു തട്ടിയത്​. ബോസ്​നിയയുടെ ബ്ലാസ സിലിസ്​കോവിച്ചും ഉറൂഗ്വയുടെ എൻസോ ഫ്രാൻസിസ്​കോയും ഫ്രഞ്ച്​ താരം ജീൻ പീയറെ പാഫിനുമായിരുന്നു സീസുവി​​​​െൻറ ഇഷ്​ടതാരങ്ങൾ. കൃത്യമായ വിലാസം പോലുമില്ലാത്ത സീസുവി​നു നേരെയുള്ള കൂട്ടുകാരുടെ പരിഹാസങ്ങൾക്ക്​ മൗനം മാത്രമായിരുന്നു ഇൗ താത്തി​​​​െൻറ മറു ആയുധം. പരിഹാസം അതിരുവിടു​േമ്പാൾ തെരുവിൽ ഏകാകിയായി പൊട്ടിക്കരയും. പത്താം വയസിൽ യു.എസ്​ സെയിൻറ്​ ​ഹ​​​െൻറിയെന്ന ഒരു പ്ര​ാദേശിക ക്ലബി​​​​െൻറ ജൂനിയർ ടീമിൽ ചേർന്നു. ഒന്നര വർഷത്തോളം യു.എസ്​ സെയിൻറിൽ. പിന്നീട്​ സെപ്​റ്റമെസ്​ ലെസ്​ വാലോസ്​ എന്ന മറ്റൊരു പ്രാദേശിക ക്ലബിൽ. സീസുവി​​​​െൻറ കളികണ്ട്​ സെപ്​റ്റമെസി​​​​െൻറ പരിശീലകനാണ്​ വിളിച്ചു കൊണ്ടു പോവുന്നത്​.

14ാം വയസുവരെ ഇവിടെയായിരുന്നു. ഇൗ കാലത്തായിരുന്നു ഫ്രഞ്ച്​ ഫുട്​ബാൾ ​ഫെഡറേഷൻ നേരിട്ടു നടത്തുന്ന ട്രയിനിങ്​ കാമ്പിൽ കളിക്കാൻ അവസരം ലഭിക്കുന്നതും. പരിശീലന കാമ്പിൽ നിന്നാണ്​ സിസുവിനെ ഒന്നാം ഡിവിഷൻ ക്ലബ്​ എ.എസ്​ കാനസ്​ സ്വന്തമാക്കുന്നത്​. പ്രഫഷനൽ ക്ലബി​ലേക്കുള്ള തുടക്കവും ഇവിടെവെച്ചുതന്നെ. പന്തടക്കത്തിലും കളി നിർമിക്കാനുള്ള കഴിവിലും വേറിട്ടു നിന്ന സീസുവിനെ കോച്ച്​ ജീൻ വാറോഡ്​ പ്രോത്സാഹിപ്പിച്ചു. സീനിയർ ടീമിലിടം പിടിക്കാനുള്ള ഒരുക്കത്തിനിടയിലാണ്​ വംശീയ അധിക്ഷേപം നടത്തിയ നടത്തി പരിഹസിച്ച സഹതാരത്തെ സിദാൻ ഇടിക്കുന്നത്​. ബാത്ത്​റൂമകളെല്ലാം വൃത്തിയാക്കാനായിരുന്നു അതിന്​ സീസുവിനുള്ള ശിക്ഷ.

1989 മെയ്​ 18ന്​ ഫ്രഞ്ച്​ ലീഗിൽ അരങ്ങേറ്റം. ആദ്യ ഗോളിനായി പിന്നെയും രണ്ടു വർഷത്തോളം കാത്തിരിക്കേണ്ടി വന്നു. പിന്നീടങ്ങോട്ട്​ ഉയരങ്ങളിലേക്കായിരുന്നു സിദാ​​​​െൻറ വളർച്ച. 1992-96 സീസണിൽ ബോർഡോക്​സ്​, 96-2001 സീസണിൽ യുവൻറസ്​. അപ്പോഴേക്കും സിദാ​​​​െൻറ അപാരമായ ഫുട്‌ബോള്‍ സ്‌കില്‍സ്‌ ലോകത്ത്​ ചർച്ച​െചയ്യപ്പെട്ടു കഴിഞ്ഞിരുന്നു. ഒടുവിൽ ലോകത്തെ ഏറ്റവും മികച്ച ക്ലബുകളിലൊന്നായ റയൽ മഡ്രിഡ്​ ​(2001-2006) അന്നത്തെ ഏറ്റവും വലിയ ട്രാൻസ്​ഫർ തുകക്ക്​ പൊൻ താരത്തെ സാൻറി​യാഗോ ബെർണബ്യൂവിൽ എത്തിച്ചു. 
   

ഫ്രാൻസിന്​ സിദാനെ ആവശ്യമായിരുന്നു
ഇതിനിടക്ക്​ ഫ്രഞ്ച്​ ദേശീയ ടീമി​​​​െൻറ ഒഴിച്ചു കൂടാൻ പറ്റാത്ത സാന്നിധ്യമായി സിദാൻ മാറി. ഫ്രാന്‍സിന്‌ സിദാനെ ആവശ്യമാണെന്ന്​ രാജ്യനിവാസികൾ അയാളോട്​ ഒന്നടങ്കം പറഞ്ഞു. അതിന്​ സിദാൻ ഉത്തരം നൽകിയത്​ 1998 സ്വന്തം നാട്ടിൽ നടന്ന ലോകകപ്പിലാണ്​. ലോകകിരീടം ഫ്രാൻസിലേക്കെത്തിച്ച്​ ഇൗ കുടിയേറ്റക്കാരൻ അഭയം തന്ന നാടിനോടുള്ള കടപ്പാട്​​ അറിയിച്ചു. 2002 ലോകകപ്പിൽ സിദാ​​​​െൻറ പരിക്കുകാരണം ഗ്രൂപ്പ്​ റൗണ്ടിൽ തന്നെ ചാമ്പ്യന്മാർ പുറത്തായി. ഇതിനു പകരമായി 2006ൽ സിദാൻ ടീമിനെ വീണ്ടും കിരീടമണിയിപ്പിക്കുമെന്ന്​ ലോകം കരുതി. എന്നാൽ, 
ഫുട്​ബാൾ ചരിത്രത്തി

1998 ഫുട്ബാൾ ലോകകപ്പുമായി സിദാൻ
 

ഒരു ദുരന്തമായി കലാശപ്പോരിൽ ​ഫ്രഞ്ച്​ നായകന്​ ചുവപ്പ്​ കാർഡ്​ കണ്ട്​ പുറത്തുപോവേണ്ടിവന്നു.  ഫൈനലിന്‌ മുന്നേ തന്നെ ഗോള്‍ഡന്‍ബോളിന്‌ എതിരാളികളില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്ന സിദാന്‍ ത​​​​െൻറ മിനുമിനുത്ത മൊട്ടത്തല കൊണ്ട് അസൂറിപ്പടയാളി മാര്‍ക്കോ മറ്റരാസിയുടെ നെഞ്ചിന്‍കൂടില്‍ ഹെഡ്‌ ചെയ്‌ത് തിരിച്ചു കയറിയപ്പോൾ, കണ്ണിമവെട്ടാതെ കാഴ്​ച്ചക്കാരായി ലോകം നിന്നു.

സിദാനെ പ്രകോപിപ്പിച്ചു പുറത്താക്കാനുള്ള മെറ്റരാസിയുടെ തന്ത്രമാണ്​ വിജയം കണ്ടത്​. ആ​ തന്ത്രത്തിന്​ ഇറ്റലിക്ക്​ ലഭിച്ചത്​ വിലയേറിയ കിരീടവുമായിരുന്നു. ഒാരോ ഫുട്​ബാൾ ആരാധക​​​​െൻറ മനസിലിപ്പോഴും അതി​​​​െൻറ മാറ്റൊലികള്‍ മുഴങ്ങുന്നുണ്ട്‌. കളികഴിഞ്ഞപ്പോഴേക്കും ആരാധകസമൂഹം ഒരു പോലെ അയാളുടെ തെറ്റിനെ മറന്ന്‌ കളഞ്ഞിരുന്നു. കാരണം തങ്ങളുടെ ഇഷ്​ടനായകനെ ക്ഷണനേരത്തേക്ക്‌ പോലും വെറുക്കുവാന്‍ അവര്‍ക്കാകുമായിരുന്നില്ല, ഹൃദയം കൊണ്ട്‌ കാല്‍പന്ത്‌ കളിച്ച സിനദിന്‍ സിദാന്‍ എന്ന ഇതിഹാസത്തെ ആരാധകർ സ്​നേഹിച്ചിരുന്നതും ഹൃദയം കൊണ്ടായിരുന്നു. ചെന്നെത്താൻ പറ്റാത്ത ഹൃദയത്തി​​​​െൻറ അകത്തളത്തിൽ വിരിയിച്ചെടുത്ത പ്രണയ പുഷ്​പംകൊണ്ട്​. തലതാഴ്​ത്തി മടങ്ങു​േമ്പാൾ, ആരാധകർ ഉയർത്തിയ ഭീമന്‍ ബാനറുകള്‍ അയാളോടുള്ള ഉറവ വറ്റാത്ത സ്‌നേഹത്തി​​​​െൻറ പ്രതീകങ്ങളായിരുന്നു. പിന്നാലെ പ്രഫഷനൽ ഫുട്​ബാളിൽ നിന്ന്​ വിരമിക്കുകയാണെന്ന് സിദാന്‍  പ്രഖ്യാപിച്ചു. 


ഫുട്​ബാൾ ജീനിയസി​​​​െൻറ രണ്ടാം ഭാഗം
ദുരന്തനായകനായിട്ടായിരിക്കും ചരിത്രം സിദാനെ ഒാർമിക്കുകയെന്ന്​ ലോകം കരുതിയെങ്കിലും അതുതെറ്റി. ആ ചുവപ്പു കാർഡിൽ നിന്നും ഫുട്​ബാളിലെ മറ്റൊരു സുപ്രധാന മേഖലയിലേക്കൊരു​ ചുവടുവെപ്പ്​ സിദാൻ നടത്തി. റയൽ മഡ്രിഡി​​​​െൻറ ഉപദേശകനായി ക്ലബ്​ പ്രസിഡൻറ്​ ഫ്ലോറൻറീനോ പെരസ്​ നിയമിച്ചതോടെയാണത്​​. ഹെസോ മൗറീന്യോയോടൊപ്പം പരിശനത്തി​​​​െൻറ ബാലപാഠങ്ങൾ പഠിച്ചു. പിന്നീട്​ 2013ൽ കാർലോ ആഞ്ചലോട്ടിയു​െട സഹപരിശീലകനായി. 2014ൽ ക്ലബി​​​​െൻറ ബി ടീമായ റയൽ മാഡ്രിഡ്​ കാസ്​റ്റിലയുടെ സ്വതന്ത്ര പരിശീലകൻ. ഒടുവിൽ 2016 ജനുവരി നാലിന്​ റയൽ മഡ്രിഡി​​​​െൻറ തലപ്പത്തേക്ക്​. സീസൺ മ​ധ്യേ റാഫൽ​ ബെനിറ്റസ്​​പുറത്താക്കപ്പെട്ട വിടവിലേക്കായിരുന്നു സിദുവി​​​​െൻറ വരവ്​.
 
ഒരു പ്രമുഖ ടീമിനെ പോലും പരിശീലപ്പിച്ചിട്ടില്ലാത്ത ഒരാളെ റയൽ മഡ്രിഡ്​ പോലുള്ള വൻ ക്ലബിനെ ഏൽപ്പിച്ചാൽ ഫലം വിപരീതമാവുമെന്ന്​ പലരും പ്രവചിച്ചു. എന്നാൽ വിമർശകരുടെ വായടപ്പിക്കുന്നതായിരുന്നു പിന്നീടുള്ള മൂന്ന്​ വർഷങ്ങൾ. പല മാനേജർമാർക്കും സ്വപ്നം പോലും കാണാൻ കഴിയാത്ത നേട്ടങ്ങൾ സിനദിൻ സിദാൻ എന്ന കാൽപന്തു മാന്ത്രികൻ പരിശീലക വേഷത്തിൽ എത്തിപ്പിടിച്ചു. മൂന്ന് വർഷം കൊണ്ട് 9 കിരീടങ്ങൾ. അതിൽ അപൂർവ്വങ്ങളിൽ അപൂർവമെന്ന്​ പറയാവുന്ന തുടർച്ചയായ മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ.

ഒരു പക്ഷേ ഇനി ഇതുപോലൊന്ന്​ സംഭവിക്കാൻ ഫുട്​ബാൾ ലോകത്തിന്​ വർഷ​ങ്ങളോളം കാത്തിരിക്കേണ്ടിവരും. തനിക്ക് ഇനി ക്ലബിനായി ഒന്നും ചെയ്യാനില്ല എന്ന് തോന്നിയാൽ മാത്രമെ പരിശീലക സ്ഥാനം ഒഴിയിയൂ എന്ന് നേരത്തെ തന്നെ വ്യക്​തമാക്കിയ സിദാൻ, പടിയിറക്കം ഏറ്റവും അനുയോജ്യമായ സമയത്തുതന്നെയെന്ന്​ വിശ്വസിക്കുന്നു. മൂന്ന് ചാമ്പ്യൻസ് ലീഗ് തുടർച്ചയായി നേടിയ ഒരു പരിശീലകന് ഇനിയും എന്താണ് ഇതിലും കൂടുതൽ നേടാൻ ഉള്ളതെന്ന ചോദ്യത്തിനു മുന്നിൽ പടിയിറക്കത്തി​​​​െൻറ ആശ്​ചര്യങ്ങളെല്ലാം അവസാനിക്കും. ഇത്​ തീർത്തും രാജകീയം തന്നെ, പരിശീലകർ പലരും തലകുനിച്ചു വിടപറഞ്ഞ ചരിത്രമുള്ള റയൽ മാഡ്രിഡിൽ തലയുയർത്തി സിദാ​​​​െൻറ മാസ്​ റിട്ടയർ. മൂന്ന് യുവേഫ ചാമ്പ്യൻസ് ലീഗിനൊപ്പം രണ്ട് യുവേഫ സൂപ്പർ കപ്പ്, രണ്ട് ക്ലബ് വേൾഡ് കപ്പ്, ഒരു സ്പാനിഷ് സൂപ്പർ കപ്പ്, ഒരു ലാലിഗ എന്നീ കിരീടങ്ങളാണ് റയൽ മാഡ്രിഡ് സിദാ​​​​െൻറ കീഴിൽ ഈ‌ ചെറിയ കാലയളവിൽ സ്വന്തമാക്കിയത്​. 

ഇൗ ഇറക്കം അവസാനത്തേതാവാതിരിക്ക​െട്ടയെന്നാണ്​ ഒരോ റയൽ ആരാധക​​​​െൻറയും ഹൃദയം പറയുന്നത്​. ഭാവിയിൽ റയലി​​​​െൻറ ഇടർച്ചയിൽ ‘മിശിഹയായി’ സിസു അവതരിക്കും, കാരണം സിസുവി​​​െൻറ ഹൃദയത്തിലോടുന്ന രക്തത്തിന് മാഡ്രിഡിലെ വെള്ളകുപ്പായത്തി​​​​െൻറ നിറമാണ്. അങ്ങനെ ആവെ​െട്ടയെന്നാണ്​ പ്രാർഥനയും. വർഷങ്ങൾക്കു മുമ്പ്​ സാൻറിയാഗോ ബെർണബ്യൂവിൽ നിന്ന്​ ബൂട്ടഴിക്കു​േമ്പാൾ ആരാധകർ ഉച്ചിയിൽ ഉരുവിട്ട വാക്കുകൾ തന്നെയാണ്,​  അസാധ്യമെന്ന്​ കരുതിയ ഹാട്രിക്​ ചാമ്പ്യൻസ്​ ലീഗ്​ കിരീടവും നേടി സിദാൻ പടിയിറങ്ങു​േമ്പാൾ മഡ്രിഡിലെ തെരുവുകളിലും ഫുട്​ബാൾ ലോകത്തും മുഴങ്ങുന്നത്​...Thankyou zidane.. Thankyou legend.

 


 

Loading...
COMMENTS