Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightനി​െൻറ കഴുത്ത്​ ഞാൻ...

നി​െൻറ കഴുത്ത്​ ഞാൻ അറുക്കുമെന്ന്​ ഫ്ലി​േൻറാഫ്​; ആറ്​ സിക്​സറടിക്കാനുള്ള കാരണം വ്യക്​തമാക്കി യുവി

text_fields
bookmark_border
yuvi
cancel

മൊഹാലി: ഇന്ത്യൻ ക്രിക്കറ്റ്​ ടീമിലെ ഒരു ബ്ലോക്​ബസ്റ്റർ സിനിമയാണ്​ യുവരാജ്​ സിങ്​. ആക്ഷനും ഇമോഷനും ഡ്രാമയും ആവേശവും ഒത്തുചേർന്ന കരിയറായിരുന്നു അദ്ദേഹത്തി​േൻറത്​. അതിൽ കോടിക്കണക്കിന്​ ആരാധകർ എന്നും ഒാർത്തിരിക്കുന്ന ചില രംഗങ്ങൾ അരങ്ങേറിയത് ദക്ഷിണാഫ്രിക്കയിൽ നടന്ന​ 2007ലെ ടി20 ലോകകപ്പിലായിരുന്നു. ഇംഗ്ലണ്ടി​​െൻറ സ്​റ്റാർ ബൗളർ സ്റ്റുവര്‍ട്ട് ബ്രോഡി​​​െൻറ ഓവറിലെ ആറ് പന്തും സിക്‌സര്‍ പായിച്ച യുവരാജ് അന്താരാഷ്​ട്ര ക്രിക്കറ്റിൽ ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമായി മാറി. 

വെറുതെ ഒരു റെക്കോർഡ്​ സ്ഥാപിക്കാൻ ആയിരുന്നില്ല യുവി അന്ന്​ സിക്​സറുകൾ അടിച്ചുകൂട്ടിയത്​. അതിന്​ പിന്നിൽ ചില കാരണങ്ങളുമുണ്ട്​. മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണുമായി ഇന്‍സ്റ്റഗ്രാമില്‍ നടത്തിയ ലൈവ് ചാറ്റിൽ യുവരാജ് ഇക്കാര്യം വെളിപ്പെടുത്തി. 

കളിക്കിടെ ഇംഗ്ലീഷ്​ ഓള്‍റൗണ്ടര്‍ ആന്‍ഡ്രൂ ഫ്‌ളി​േൻറാഫുമായി ഉണ്ടായ ഉടക്കായിരുന്നു ആറ് സിക്‌സ് അടിയിലേക്ക്​ തന്നെ നയിച്ചതെന്ന്​ യുവരാജ് പറഞ്ഞു. ഫ്ലി​േൻറാഫി​​​െൻറ ആദ്യ രണ്ട് പന്തുകള്‍ എന്നെ കാര്യമായി ബുദ്ധിമുട്ടിച്ചു. മൂന്നാം പന്ത് അദ്ദേഹം യോര്‍ക്കര്‍ എറിഞ്ഞു. എന്നാൽ ഞാനത് ബൗണ്ടറിയടിച്ചു. ഈ ഷോട്ട് വളരെ മോശം ഷോട്ടായിരുന്നുവെന്ന് ഫ്ലി​േൻറാഫ്​ എന്നോട് അന്ന്​ പറഞ്ഞു. അതെനിക്ക്​ പിടിച്ചില്ല. അവിടെയും നിർത്താതെ അദ്ദേഹം എന്നോട്​ പറഞ്ഞത്​ ‘നി​​​െൻറ കഴുത്ത്​ ഞാൻ അറുക്കുമെന്നായിരുന്നു’.

ഞാൻ ബാറ്റ് നീട്ടിക്കൊണ്ട്​ പറഞ്ഞു. - "എ​​​െൻറ കയ്യിലുള്ള ബാറ്റ്​ കണ്ടോ നീ.. ഇൗ ബാറ്റുകൊണ്ട്​ ഞാൻ നിന്നെ എവിടെയൊക്കെ അടിക്കുമെന്ന്​ നിനക്കറിയുമോ..?" ആ സമയത്ത് ഞാൻ വളരെ കോപാകുലനായിരുന്നു. ബ്രോഡി​​െൻറ ഒാവറിൽ ആറ് സിക്‌സുകള്‍ പറത്തിയ ശേഷം ഞാൻ ആദ്യം നോക്കിയത് ദിമിത്രി മസ്​കൊരനാസിനെയായിരുന്നു. അതിന്​ ശേഷമാണ്​ ഫ്ലി​േൻറാഫിനെ നോക്കിയത്. -യുവി പറഞ്ഞു. നേരത്തെ ഇംഗ്ലണ്ടിൽ നടന്ന ഒരു ഏകദിനത്തില്‍ മസ്‌കൊരനാസ്​ യുവരാജി​​െൻറ ഒരോവറിൽ അഞ്ച് സിക്‌സറുകൾ പറത്തിയിരുന്നു. അന്ന്​ താരം അതീവ ദുഃഖിതനാവുകയും ചെയ്​തിരുന്നു.

2007ലെ ലോകകപ്പിലെ ഏറ്റവും ആവേശം നിറഞ്ഞ മത്സരത്തിൽ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ നേടിയത്​ തകർപ്പൻ ജയമായിരുന്നു. ഇന്ത്യയുയർത്തിയ 208 റൺസെന്ന ലക്ഷ്യം പിന്നിട്ടിറങ്ങിയ ഇംഗ്ലണ്ടിന്​ 200 റൺസെടുക്കാനേ കഴിഞ്ഞുള്ളു. ആദ്യ ടി20 ലോകകപ്പും നേടി പരമ്പരയിലെ താരവുമായി മാറിയ യുവിക്ക്​ കരിയറിലെ മറ്റൊരു പൊൻതൂവൽ കൂടിയായി 2007 എന്ന വർഷം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Yuvraj Singhkevin peterson
News Summary - Yuvraj Singh reveals what Flintoff said before his six sixes in 2007 WT20-sports news
Next Story